Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2018 6:02 AM GMT Updated On
date_range 10 Sep 2018 6:02 AM GMTകെ.ഡി.സി ബാങ്കിന് ദേശീയ അവാര്‍ഡ്
text_fieldsbookmark_border
കോഴിക്കോട്: സാങ്കേതിക രംഗത്തെ മികവിനും 2017-18 സാമ്പത്തിക വര്‍ഷം ഏറ്റവും കൂടുതല്‍ റുപേ ഡബിറ്റ് കാര്‍ഡ് വിതരണം ചെയ്ത ജില്ല സഹകരണ ബാങ്കിനുമുള്ള ബാങ്കിങ് ഫ്രോണ്ടിയര്‍ ദേശീയ അവാര്‍ഡ് കോഴിക്കോട് ജില്ല സഹകരണ ബാങ്കിന് ലഭിച്ചു. ന്യൂഡല്‍ഹിയിൽ നടന്ന ഫ്രോണ്ടിയേഴ്സ് ഇന്‍ കോഓപറേറ്റിവ് ബാങ്കിങ് ദേശീയ സെമിനാറിെൻറ സമാപന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിച്ചത്. സഹകരണ ബാങ്കിങ് ഐ.ടി കൺസള്‍ട്ടൻറ് യൂസഫ് ലന വാലയില്നിന്ന് ജില്ല സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ കെ. ഉദയബാനു, ജനറല്‍ മാനേജര്‍ സി. അബ്ദുൽ മുജീബ്, ഡപ്യൂട്ടി ജനറല്‍ മാനേജര്‍ കെ.പി. അജയകുമാര്‍, ഐ.ടി വിഭാഗം സീനിയര്‍ മാനേജര്‍ കെ. ഷാജിത്ത്, ഹെഡ് ഒാഫിസ് മാനേജര്‍ എം.വി. ധർമജന് എന്നിവര്‍ ചേർന്ന് അവാര്‍ഡ് ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story