Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2018 5:53 AM GMT Updated On
date_range 2018-09-10T11:23:59+05:30പ്രളയബാധിതർക്ക് തോടന്നൂർ ബ്ലോക്ക് പഞ്ചായത്തിെൻറ പാത്രങ്ങളുടെ കിറ്റ്
text_fieldsആയഞ്ചേരി: സംഘടനകളും സ്ഥാപനങ്ങളും ഭക്ഷണം, വസ്ത്രം, പുതപ്പ്, മരുന്ന് തുടങ്ങിയവയിൽ ശ്രദ്ധകേന്ദ്രീകരിക്കുമ്പോൾ വയനാട്ടിലെ ദുരിതബാധിതർക്ക് ആവശ്യമായ മുഴുവൻ വീട്ടുപാത്രങ്ങളുടെയും കിറ്റ് നൽകാനൊരുങ്ങി തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്. വയനാട് ജില്ലയിലെ ഓരോ ദുരിതബാധിത കുടുംബത്തിനും ഒരു ചെമ്പ്, രണ്ട് പ്ലേറ്റ്, രണ്ട് ഗ്ലാസ്, ഒരു ഡവറ, രണ്ട് തവി, ഒരു മഗ്, രണ്ട് സ്പൂൺ എന്നിവ അടങ്ങുന്ന കിറ്റാണ് നൽകുന്നത്. 610 കുടുംബങ്ങൾക്ക് കിറ്റുകൾ നൽകും. ഇൗമാസം 28, 29 തീയതികളിൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വീടുകൾ കയറിയാണ് ഇവ സംഘടിപ്പിച്ചത്. അംഗൻവാടി വർക്കർമാർ കോ ഓഡിനേറ്റർമാരായ 133 സ്ക്വാഡുകൾ ഇവ സംഭരിച്ചു. വയനാട്ടിലേക്ക് പുറപ്പെട്ട പാത്രങ്ങൾ അടങ്ങിയ വണ്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് തിരുവള്ളൂർ മുരളി ഫ്ലാഗ്ഓഫ് ചെയ്തു. വൈസ് പ്രസിഡൻറ് സുമ തൈക്കണ്ടി അധ്യക്ഷത വഹിച്ചു. പ്രളയസമയത്ത് സന്നദ്ധപ്രവർത്തനം നടത്തിയ വിവ ഖത്തർ പ്രതിനിധികളായ അൻവർ ബാബു, കെ. സത്താർ, സന്നദ്ധപ്രവർത്തകരായ യു. നാസർ, മുനീർ സേവന, വി. ഷഹാസ്, എ. സഫ്നാസ്, എൻ.വി. അൻവർ, പി.പി. അഷ്റഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. മലയിൽ ആസ്യ, പി.കെ. ദിവാകരൻ, സി. ബാലൻ, വടയക്കണ്ടി നാരായണൻ, വിനോദ് ചെറിയത്ത്, വള്ളിൽ ശ്രീജിത്ത്, കെ. ശശി, സലീം മണിമ, എൻ.പി. തസ്ലീമ എന്നിവർ സംസാരിച്ചു. പാത്രങ്ങളുടെ കിറ്റുകൾ വയനാട് കലക്ടർക്ക് കൈമാറും.
Next Story