Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2018 5:47 AM GMT Updated On
date_range 2018-09-10T11:17:59+05:30വിദ്യാഭ്യാസ രംഗത്തെ സ്തംഭനാവസ്ഥ പരിഹരിക്കണം -കെ.എസ്.ടി.യു
text_fieldsകോഴിക്കോട്: പൊതുവിദ്യാഭ്യാസ മേഖലയിലെ സ്തംഭനാവസ്ഥ പരിഹരിക്കാൻ അടിയന്തര നടപടി വേണമെന്ന് കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അധ്യയന വർഷാരംഭം മുതൽ വിദ്യാഭ്യാസ വകുപ്പിെൻറ ഭാഗത്തുനിന്നുണ്ടായ ആസൂത്രണമില്ലായ്മയാണ് ഇതിനു കാരണമെന്ന് പ്രസിഡൻറ് എ.കെ. സൈനുദ്ദീനും ജനറൽ സെക്രട്ടറി വി.കെ. മൂസയും പറഞ്ഞു. ജൂണിൽ മലബാറിലുണ്ടായ നിപയും ആഗസ്റ്റിലുണ്ടായ പ്രളയവും അധ്യയനദിവസങ്ങളെ പ്രതികൂലമായി ബാധിച്ചു. ഈ പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിച്ചില്ല. 2016 മുതൽ നിയമിക്കപ്പെട്ട അധ്യാപകർക്ക് നിയമനാംഗീകാരവും ശമ്പളവും നൽകാനും നടപടിയില്ലെന്നും അവർ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
Next Story