Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാട്ടിമൂലയിലെ മോഷണം:...

കാട്ടിമൂലയിലെ മോഷണം: യുവാവ് അറസ്​റ്റില്‍

text_fields
bookmark_border
തലപ്പുഴ: വീടി​െൻറ വാതില്‍ കുത്തിത്തുറന്ന് പണവും സ്വർണവും മോഷ്ടിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കാട്ടിമൂല മാന്തോപ്പില്‍ രാജേന്ദ്രനെയാണ് (38) ശനിയാഴ്ച രാത്രി തലപ്പുഴ എസ്.ഐ സി.ആര്‍. അനില്‍കുമാര്‍ അറസ്റ്റ് ചെയ്തത്. കാട്ടിമൂല കോമ്പാറ കണ്ണിക്കുളത്തില്‍ പ്രദീപ​െൻറ വീട്ടില്‍ ഈ മാസം രണ്ടിന് രാത്രിയായിരുന്നു മോഷണം. പ്രദീപനും കുടുംബവും സുഹൃത്തി​െൻറ വിവാഹത്തിന് പോയതായിരുന്നു. അഞ്ചുലക്ഷം രൂപയും ആറു പവനോളം സ്വര്‍ണവുമാണ് നഷ്ടപ്പെട്ടത്. സ്വര്‍ണം ഉപേക്ഷിച്ചനിലയില്‍ പിന്നീട് കണ്ടെത്തി. മോഷ്ടിച്ച പണത്തി​െൻറ ഒരുഭാഗം കുന്നിൽ കുഴിച്ചിട്ട നിലയില്‍ പൊലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story