Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2018 5:20 AM GMT Updated On
date_range 2018-09-10T10:50:59+05:30പുതുപ്പാടിയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതം
text_fieldsഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ എലിപ്പനി, ഡങ്കിപ്പനി, പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതം. ഇതിെൻറ ഭാഗമായി ഞായറാഴ്ച ഡ്രൈഡേയായി ആചരിച്ചു. ഉരുൾപൊട്ടലുണ്ടായ കണ്ണപ്പൻകുണ്ട്, മണൽവയൽ പ്രദേശങ്ങളിലെ പുഴയും തോടുകളും സന്നദ്ധ പ്രവർത്തകർ, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, സ്വാശ്രയ സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ശുചീകരിച്ചു. പഞ്ചായത്തിലെ എല്ലാ വാർഡുകളിലും കൊതുക് ഉറവിട നശീകരണ പ്രവർത്തനത്തിനായി ആരോഗ്യ പ്രവർത്തകരുടെയും ആശമാരുടെയും നേതൃത്വത്തിൽ സ്കോഡുകൾ രൂപവത്കരിച്ച് പ്രവർത്തനങ്ങൾ നടത്തി. രണ്ടു തവണ കിണർ ക്ലോറിനേഷനും പൂർത്തീകരിച്ചു. എലിപ്പനി പ്രതിരോധ പ്രവർത്തനത്തിെൻറ ഭാഗമായി 11,780 പേർക്ക് ഡോക്സി സൈക്ലിൻ ഗുളിക വിതരണം ചെയ്തിട്ടുണ്ട്. മലിനമായ മണ്ണും വെള്ളവുമായി സമ്പർക്കപ്പെടുന്ന എല്ലാവരും എലിപ്പനി പ്രതിരോധ ഗുളിക ഡോക്സി സൈക്ലിൻ നിർബന്ധമായും കഴിക്കണമെന്നും ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും മെഡിക്കൽ ഓഫിസർ ഡോ കെ.വേണുഗോപാൽ അറിയിച്ചു. ഡെങ്കിപ്പനി പടരാതിരിക്കാൻ വെള്ളം കെട്ടിനിൽക്കാനുള്ള സാഹചര്യം ഒഴിവാക്കി വീടും പരിസരവും വൃത്തിയാക്കണം. റബർ, കൊക്കോ തോട്ടമുടമകൾ ചിരട്ടകൾ കമഴ്ത്തി െവച്ച് കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണമെന്നും മെഡിക്കൽ ഓഫിസർ അഭ്യർഥിച്ചു. കണ്ണപ്പൻകുണ്ടിൽെവച്ച് നടന്ന പുഴ ക്ലീനിങ് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് മാക്കണ്ടി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർമാരായ ഉഷാകുമാരി, ഫാത്തിമ ബീവി, ഹെൽത്ത് ഇൻസ്പെക്ടർ ഒ. കെ ജനാർധനൻ, പി.എച്ച്.എൻ കെ.ജെ. ജസ് മോൾ എന്നിവർ സംസാരിച്ചു. പ്രവർത്തനങ്ങൾക്ക് ജെ.എച്ച്.ഐമാരായ കെ.അനിൽകുമാർ, എം.സി. ബഷീർ, ജെ.പി.എച്ച്.എൻമാരായ ജയശ്രീ എൻ.ആർ,റഫീദ പി.യു, എം.എസ്.ജിംന, പി.ഷീന, മേരിക്കുട്ടി തോമസ്, ബിബി, പത്മജ എന്നിവർ നേതൃത്വം നൽകി. പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും തുടർപ്രവർത്തനങ്ങളെ സംബന്ധിച്ച് ആലോചിക്കുന്നതിനുമായി തിരുവമ്പാടി എം.എൽ.എ ആരോഗ്യപ്രവർത്തകരുടെയും ഇതര വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം 11ന് പുതുപ്പാടി പഞ്ചായത്തിൽ വിളിച്ചു ചേർക്കുന്നതിനും തീരുമാനിച്ചു.
Next Story