Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sep 2018 5:14 AM GMT Updated On
date_range 10 Sep 2018 5:14 AM GMTഹൈമാസ്റ്റ് ലൈറ്റുകളെല്ലാം അണഞ്ഞു; നരിക്കുനി അങ്ങാടി ഇരുട്ടിൽ
text_fieldsbookmark_border
നരിക്കുനി: നരിക്കുനി അങ്ങാടിയിലെ മൂന്ന് ഹൈമാസ്റ്റ് ലൈറ്റുകളും കണ്ണടച്ചതോടെ നരിക്കുനി മുഴുവൻ ഇരുട്ടിലായി. മറ്റു തെരുവുവിളക്കുകളെല്ലാം നേരത്തേതന്നെ അണഞ്ഞിരുന്നു. നരിക്കുനി ബസ്സ്റ്റാൻഡ്, പൂനൂർ റോഡ് ജങ്ഷൻ, കുമാരസ്വാമി റോഡ് ജങ്ഷൻ, പടനിലം ജങ്ഷൻ നരിക്കുനിയുടെ പരിസര പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പൂർണമായും ഇരുട്ടിലാണ്. തെരുവുനായ്ക്കളുടെയും മറ്റും ശല്യം കാരണം ഇതിലൂടെ രാത്രി യാത്ര ദുഷ്കരമായിരിക്കയാണ്. ഹൈമാസ്റ്റ് ലൈറ്റ് റിപ്പയർ ചെയ്യാൻ കരാറെടുത്തവരാണ് നന്നാക്കേണ്ടത് എന്നതിനാൽ പഞ്ചായത്ത് കൈയൊഴിഞ്ഞു. തെരുവുവിളക്കുകൾ കത്തിക്കുന്നതിന് നരിക്കുനി പഞ്ചായത്ത് ഭീമമായ തുക ചെലവാക്കുന്നുണ്ടെങ്കിലും നാട്ടുകാർക്ക് അതിെൻറ ഗുണം ലഭിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story