Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2018 6:17 AM GMT Updated On
date_range 9 Sep 2018 6:17 AM GMTപ്രളയ ദുരിതാശ്വാസ പ്രവർത്തനം നടത്തിയവർക്ക് നാടിെൻറ ആദരം
text_fieldsbookmark_border
കുറ്റ്യാടി: പ്രളയം ദുരിതം ബാധിച്ച എറണാകുളം ജില്ലയിലെ വിവിധ മേഖലകളിൽ ജീവകാരുണ്യ, ശുചീകരണ പ്രവർത്തനങ്ങൾ നടത്തി തിരിച്ചെത്തിയ 39 യുവാക്കളെ കുറ്റ്യാടി നന്മ ചാരിറ്റബ്ൾ ട്രസ്റ്റിെൻറ ആഭിമുഖ്യത്തിൽ ആദരിച്ചു. സ്വീകരണ സമ്മേളനം പാറക്കൽ അബ്ദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ. സജിത്ത്, കുറ്റ്യാടി പഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ, കെ.പി. ശ്രീനിജ, കെ.വി. ജമീല, ഒ.വി. ലത്തീഫ്, ശ്രീജേഷ് ഊരത്ത്, സി.എച്ച്. ഷെരീഫ്, പ്രഫ. വി. കുഞ്ഞബ്ദുല്ല, സലീന കണ്ണോത്ത്, എ.കെ. ഷംസീർ, വി.ജി. ഗഫൂർ എന്നിവർ സംസാരിച്ചു. photo: team kuttiyadi.jpg ടീം കുറ്റ്യാടി പ്രവർത്തകർക്ക് നന്മ ചാരിറ്റബ്ൾ ട്രസ്റ്റ് ഏർപ്പെടുത്തിയ ഉപഹാരം പാറക്കൽ അബ്ദുല്ല എം.എൽ.എ നൽകുന്നു എലിപ്പനി ബോധവത്കരണം കുറ്റ്യാടി: എലിപ്പനിയും കൊതുകുജന്യ രോഗങ്ങളും തടയുക എന്ന ലക്ഷ്യത്തോടെ കുറ്റ്യാടി ടൗണിലെ മുഴുവൻ കച്ചവട സ്ഥാപനങ്ങളിലും ഇതര സംസ്ഥാന ജോലിക്കാർ താമസിക്കുന്നിടങ്ങളിലും എലിപ്പനി ജാഗ്രത നോട്ടീസുകൾ വിതരണം ചെയ്തു. പ്രസിഡൻറ് എസ്.ജെ. സജീവ് കുമാർ കാമ്പയിൻ ഉദ്ഘാടനം ചെയ്തു. കുഞ്ഞബ്ദുല്ല, ശ്രീജേഷ് ഊരത്ത്, കിണറ്റുംകണ്ടി അമ്മദ്, പി.പി. ആലിക്കുട്ടി, പി.പി. ദിനേശൻ, ടി. സുരേഷ് ബാബു, ബാപ്പറ്റ അലി, മംഗലശ്ശേരി ബാലകൃഷ്ണൻ, എ.കെ. വിജീഷ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story