Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightക്ഷീരകർഷകർക്ക് ഉടൻ...

ക്ഷീരകർഷകർക്ക് ഉടൻ നഷ്​ടപരിഹാരം -മന്ത്രി കെ. രാജു

text_fields
bookmark_border
കോഴിക്കോട്: ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങളിലെ മൃഗസംരക്ഷണ മേഖലയിലുണ്ടായ നാശനഷ്ടങ്ങൾ കൃത്യമായി വിലയിരുത്തി നഷ്ടപരിഹാരം ഉടൻ നൽകുമെന്ന് മന്ത്രി കെ. രാജു. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരുടെയും മിൽമ അധികൃതരുടെയും നേതൃത്വത്തിൽ ചേർന്ന ജില്ലയിലെ മൃഗസംരക്ഷണ മേഖലയിലുണ്ടായ നഷ്ടങ്ങളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയംമൂലം നിരവധി കർഷകരുടെ ഉപജീവനമാർഗമായ ധാരാളം പശുക്കൾ ചത്തിരുന്നു. കൂടാതെ, കന്നുകാലി തൊഴുത്തുകളും പൂർണമായും തകർന്നു. കേന്ദ്രത്തി​െൻറ ദുരന്തനിവാരണ ഫണ്ടിൽനിന്ന് ലഭിക്കുന്ന തുകക്കൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുകകൂടി നഷ്ടപരിഹാരമായി നൽകും. ഓരോ മേഖലയിലെയും നഷ്ടപരിഹാരത്തുക വർധിപ്പിക്കുന്ന കാര്യം സർക്കാറി​െൻറ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ഇൻഷുറൻസ് ഉൾപ്പെടെ നഷ്ടപരിഹാര തുക ലഭിക്കാൻ കർഷകർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ ചെയ്‌തുകൊടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story