Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightധാരാളിത്തം കുറച്ച്​...

ധാരാളിത്തം കുറച്ച്​ കലോത്സവം നടത്തണം -​കെ.എസ്​.യു

text_fields
bookmark_border
കോഴിക്കോട്: സാമ്പത്തിക ധാരാളിത്തം കുറച്ച് ജനകീയ പങ്കാളിത്തത്തോെട സ്കൂൾ കലോത്സവം നടത്തണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം. അഭിജിത്ത് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാറിന് കത്ത് നൽകിയിട്ടുണ്ട്. കലോത്സവവും ആഘോഷവും രണ്ടും രണ്ടാണെന്ന ബോധ്യമില്ലാത്തവരാണ് കലോത്സവം വേണ്ടെന്ന തരത്തിൽ ഉത്തരവ് പുറപ്പെടുവിച്ചത്. കലോത്സവം വേണ്ടെന്നുെവച്ചാൽ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാരക്കോണം മെഡിക്കൽ കോളജിൽ സമുദായത്തിന് സംവരണം ചെയ്ത മാനേജ്മ​െൻറ് േക്വാട്ട സീറ്റിലെ പ്രവേശനത്തിൽ ക്രമക്കേട് നടന്നതായി ആരോപിച്ച അഭിജിത്ത്, ഇതുസംബന്ധിച്ച് വിജിലൻസ് ഡയറക്ടർ, ഡി.ജി.പി എന്നിവർക്ക് കെ.എസ്.യു പരാതി നൽകിയതായി പറഞ്ഞു. കാരക്കോണത്ത് നേരത്തെ നടത്തിയ പ്രേവശനമടക്കം അേന്വഷിക്കണമെന്ന് എൻട്രൻസ് കമീഷണറോട് ആവശ്യപ്പെട്ടതായും അദ്ദേഹം അറിയിച്ചു. പ്രളയത്തെ തുടർന്ന് കെ.എസ്.യു ആവിഷ്കരിച്ച 'സഹപാഠിക്ക് സ്നേഹപൂർവം' പദ്ധതിയിൽ പുസ്തകങ്ങളുടെയും പഠനോപകരണങ്ങളുടെയും വിതരണം ആരംഭിച്ചു. ജില്ല പ്രസിഡൻറ് വി.ടി. നിഹാലും വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story