Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right20 ലിറ്റർ ചാരായം...

20 ലിറ്റർ ചാരായം പിടികൂടി

text_fields
bookmark_border
കോഴിക്കോട്: ഫറോക്ക് എക്സൈസ് സംഘം പെരുമണ്ണ മാർച്ചിൽ റോഡിനു സമീപം 20 ലിറ്ററോളം വാറ്റ്ചാരായം പിടികൂടി. പെരുമണ്ണ, പുത്തൂർമഠം ഭാഗങ്ങളിൽ ആഘോഷ പരിപാടിയോടനുബന്ധിച്ച് വാറ്റ് ചാരായം ഉണ്ടാക്കുന്നതിനെക്കുറിച്ച് വിവരം ലഭിച്ചതി​െൻറ അടിസ്ഥാനത്തിൽ ഫറോക്ക് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ കെ. യൂസുഫും സംഘവും നടത്തിയ പരിശോധനയിലാണ് ചാരായം പിടികൂടിയത്. പ്രദേശത്ത് വാറ്റ് ചാരായം ഉണ്ടാക്കി വിൽക്കുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. പ്രിവൻറിവ് ഓഫിസർമാരായ അബ്ദുൽ ഗഫൂർ, ബി. യുഗേഷ്, സിവിൽ എക്സൈസ് ഓഫിസർമാരായ ടി. ഗോവിന്ദൻ, പി. വിപിൻ, എം. ഷിബു, എക്സൈസ് ൈഡ്രവർ എം.എൻ. അനിൽകുമാർ എന്നിവരും പരിേശാധന സംഘത്തിലുണ്ടായിരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story