Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസി.കെ.ജിയിൽ ഇനിമുതൽ...

സി.കെ.ജിയിൽ ഇനിമുതൽ ഹൈടെക് ക്ലാസുകളും ക്ലാസ് ലൈബ്രറിയും

text_fields
bookmark_border
ക്ലാസ് ലൈബ്രറികളിലേക്ക് 100 പുസ്തകങ്ങൾ സംഭാവന ചെയ്ത് പൂർവവിദ്യാർഥി ഡോ. സോമൻ കടലൂർ നന്തിബസാർ: ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈടെക് ക്ലാസ് മുറികളും മുഴുവൻ ക്ലാസുകളിലും ലൈബ്രറിയും ഒരുക്കി. ക്ലാസ് ലൈബ്രറികളിലേക്ക് 100 പുസ്തകങ്ങൾ സംഭാവന ചെയത് ഡോ. സോമൻ കടലൂർ മാതൃകയായി. സ്കൂളുകൾ ഹൈടെക്കാക്കുന്നതി​െൻറ ഭാഗമായി സി.കെ.ജിയിലും ക്ലാസ് മുറികളുടെ ഹൈടെക് പ്രഖ്യാപനം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷീജ പട്ടേരി നിർവഹിച്ചു. സ്കൂളിലെ മുഴുവൻ ക്ലാസുകളിലും ലൈബ്രറി ഒരുക്കിയതി​െൻറ പ്രഖ്യാപനം സാംസ്കാരിക പ്രവർത്തകനും കവിയുമായ ഡോ. സോമൻ കടലൂർ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് വി.വി. സുരേഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ഇ. സുരേഷ് ബാബു, വി.എം. സജിത്ത്, മിനി പുത്തൻപുരയിൽ, ടി. സതീഷ് ബാബു എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഇൻ ചാർജ് അനീഷ് സ്വാഗതവും ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് കെ. ഗീത നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story