Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഊർജിത ഉറവിടനശീകരണ...

ഊർജിത ഉറവിടനശീകരണ കാമ്പയിന് തുടക്കം

text_fields
bookmark_border
കോഴിക്കോട്: ജില്ലയിൽ എലിപ്പനിയുൾെപ്പടെ പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പി​െൻറ നേതൃത്വത്തിൽ ഊർജിത ഉറവിട നശീകരണ കാമ്പയിന് തുടക്കമായി. ശനിയാഴ്ച ആരംഭിച്ച പ്രത്യേക ശുചീകരണ പ്രവർത്തനങ്ങൾ ഞായറാഴ്ചയും തുടരും. പഞ്ചായത്ത്, നഗരസഭ, കോർപറേഷൻ തലങ്ങളിൽ ആരോഗ്യപ്രവർത്തകർ, ആരോഗ്യസേന, കുടുംബശ്രീ, ആശാപ്രവർത്തകർ, അയൽക്കൂട്ടം, വിവിധ ക്ലബുകൾ, സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങിയവർ യജ്ഞത്തിൽ പങ്കാളികളായി. പ്രളയബാധിത മേഖലകളും പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടത്തിയത്. വാർഡ്തലത്തിൽ സ്ക്വാഡുകളായി തിരിഞ്ഞ് വീടുകൾ സന്ദർശിച്ച് വീടിനകത്തും പുറത്തുമുള്ള കൊതുകി​െൻറ കൂത്താടികൾ വളരുന്ന ഉറവിടങ്ങൾ കണ്ടെത്തി നശിപ്പിച്ചു. ക്ലോറിനേഷനും ലഘുലേഖ വിതരണവും ബോധവത്കരണവും ഇതോടൊപ്പം നടന്നു. ജില്ലാതല പ്രോഗ്രാം ഓഫിസർമാരാണ് ബ്ലോക്കുകളായി തിരിച്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ മെഡിക്കൽ ഓഫിസർമാരുടെ നേതൃത്വത്തിൽ പ്രവർത്തന രൂപരേഖ തയാറാക്കിയാണ് പരിപാടികൾ നടപ്പാക്കിയത്. ഫോഗിങ്, സ്പ്രേയിങ്, ബോധവത്കരണ ക്ലാസുകൾ, ലഘുലേഖ വിതരണം എന്നിവ ഞായറാഴ്ചയും തുടരുമെന്ന് ഡി.എം.ഒ ഡോ. വി. ജയശ്രീ അറിയിച്ചു. പ്രവർത്തന റിപ്പോർട്ട് ബ്ലോക്ക് തലത്തിൽ ക്രോഡീകരിച്ച് ജില്ല കലക്ടർക്ക് സമർപ്പിക്കും. എലിപ്പനി ആറു പേർക്കുകൂടി കോഴിക്കോട്: ജില്ലയിൽ ആറു പേർക്കുകൂടി എലിപ്പനി സ്ഥിരീകരിച്ചു. ചാലിയം, മൂടാടി, പേരാമ്പ്ര, നടുവണ്ണൂർ, ചെറൂപ്പ, ഒളവണ്ണ എന്നിവിടങ്ങളിലാണ് ശനിയാഴ്ച എലിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ, ജില്ലയിൽ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 143 ആയി. 16 പേർക്ക് രോഗം സംശയിക്കുന്നതായും ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. നിലവിൽ 295 പേരാണ് രോഗം സംശയിക്കുന്നവരായുള്ളത്.
Show Full Article
TAGS:LOCAL NEWS 
Next Story