Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഐ.സി.എ.ആർ പ്രവേശന...

ഐ.സി.എ.ആർ പ്രവേശന പരീക്ഷ: വയനാട്​ സ്വദേശിക്ക്​ ഒന്നാം റാങ്ക്

text_fields
bookmark_border
കൽപറ്റ: ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾചറൽ റിസർച്ചി​െൻറ അഖിലേന്ത്യ പിഎച്ച്.ഡി പ്രവേശന പരീക്ഷയിൽ വയനാട് സ്വദേശിക്ക് ഒന്നാം റാങ്ക്. മുട്ടിൽ കടയങ്ങൽ വീട്ടിൽ കെ.കെ. അജ്മലാണ് ദേശീയതലത്തിൽ ഒന്നാം റാങ്കിന് അർഹനായത്. ഹൈദരാബാദിലെ പി.ജെ.ടി.എസ്.എ.യു കോളജിൽ എം.എസ്സി അഗ്രോണമിയിൽ പി.ജി പൂർത്തിയാക്കിയാണ് പ്രവേശന പരീക്ഷ എഴുതിയത്. ബംഗളൂരുവിലെ ജി.കെ.വി.കെ യൂനിവേഴ്സിറ്റിയിൽ തുടർപഠനം നടത്താനാണ് അജ്മലി​െൻറ ആഗ്രഹം. കാക്കവയൽ ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് പ്ലസ് ടുവും തിരുപ്പതി എസ്.വി അഗ്രികൾചറൽ കോളജിൽനിന്ന് ബിരുദവും പൂർത്തിയാക്കി. പിതാവ് കുഞ്ഞമ്മദ് കുട്ടി കർഷകനാണ്. ഫാത്തിമയാണ് മാതാവ്. ഏക സഹോദരി അശ്മില എം.ബി.ബി.എസ് വിദ്യാർഥിനിയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story