Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദുരിതാശ്വാസ...

ദുരിതാശ്വാസ നിധിയിലേക്ക്​ സംഭാവന നൽകി

text_fields
bookmark_border
കോഴിക്കോട്: ദുരിതാശ്വാസ നിധിയിലേക്ക് കേരള അഡ്വക്കറ്റ് ക്ലർക്ക്സ് അസോസിയേഷൻ ജില്ല കമ്മിറ്റി 1,19,000 രൂപ കൈമാറി. നാദാപുരം, കല്ലാച്ചി ചെത്തുതൊഴിലാളി യൂനിയൻ ഹാളിൽ നടന്ന കെ.എ.സി.എ ജില്ല കൗൺസിൽ യോഗത്തിൽ സംസ്ഥാന സെക്രട്ടറി വി. രവീന്ദ്രൻ സംസ്ഥാന കമ്മിറ്റിക്കുവേണ്ടി തുക ഏറ്റുവാങ്ങി. ജില്ല പ്രസിഡൻറ് ഒ.ടി. മുരളിദാസ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി എ. സുരാജ് സ്വാഗതവും റിപ്പോർട്ടും അവതരിപ്പിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പെങ്കടുത്ത ജില്ലയിലെ അംഗങ്ങളെ ആദരിച്ചു. ഫുട്ബാൾ കിറ്റ് വാങ്ങാൻ വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് സമർപ്പിച്ച കോഴിക്കോട് യൂനിറ്റ് അംഗം അഷ്റഫി​െൻറ മകൻ അഷ്ഹാഖിനെയും ചടങ്ങിൽ അനുമോദിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story