Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎലിപ്പനിക്കെതിരെ...

എലിപ്പനിക്കെതിരെ ജാഗ്രത നിർദേശവുമായി വിദ്യാർഥികൾ

text_fields
bookmark_border
must........ കോഴിക്കോട്: എലിപ്പനി, ഡെങ്കിപ്പനി മറ്റു ജല-കൊതുക് ജന്യരോഗങ്ങൾ എന്നിവക്കെതിരെ കൊളത്തറ കാലിക്കറ്റ് ഓർഫനേജ് എൽ.പി സ്കൂൾ കുട്ടികൾ രംഗത്തിറങ്ങി. സമീപത്തെ വീടുകളിലും അങ്ങാടികളിലും പ്ലക്കാർഡുകളും ബാനറുകളുമായി ബോധവത്കരണ റാലി നടത്തിയ ഇവർ നോട്ടീസുകളും വിതരണം ചെയ്തു. സ്കൂൾ ആരോഗ്യ വേദിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ഹെഡ്മാസ്റ്റർ എൻ.സി. അബ്ദുല്ലക്കുട്ടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പി.ടി.എ അംഗം ബിന്ദു സംസാരിച്ചു. ആരോഗ്യവേദി കൺവീനർ സിറാജ്, കെ.സി. സലീം, അനസുദ്ദീൻ, ഷരീഫ് കിനാലൂർ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story