Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വകാര്യ ബസ്...

സ്വകാര്യ ബസ് കാറിലിടിച്ചു

text_fields
bookmark_border
പേരാമ്പ്ര: സ്വകാര്യ ബസിടിച്ച് കാറിൽ ഇടിച്ചു. ആര്‍ക്കും പരിക്കില്ല, ഏറെനേരം ഈ റൂട്ടിൽ ഗതാഗതം മുടങ്ങി. കുറ്റ്യാടി-പേരാമ്പ്ര റോഡില്‍ കൂത്താളി ബസ് സ്‌റ്റോപ്പിന് സമീപമാണ് സംഭവം. കോഴിക്കോടുനിന്ന് കുറ്റ്യാടി ഭാഗത്തേക്ക് പോവുകയായിരുന്ന ഉഷസ് ബസ് ഇതേദിശയില്‍ പാലേരിയിലേക്ക് പോവുകയായിരുന്ന ആള്‍ട്ടോ കാറിൽ ഇടിക്കുകയായിരുന്നു. വേഗനിയന്ത്രണത്തിനായി സ്ഥാപിച്ച വരമ്പിനോട് ചേർന്നാണ് അപകടം. അമിത വേഗതയില്‍ കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ ബസി​െൻറ പിന്‍ഭാഗം കാറി​െൻറ പിറക് വശത്തെ ഡോറില്‍ ഇടിക്കുകയായിരുന്നു. രണ്ട് സ്വകാര്യ ബസുകള്‍ തമ്മിലുള്ള മത്സര ഓട്ടത്തി​െൻറ ഭാഗമായി ബസ് അമിത വേഗതയിലായിരുന്നെന്ന് ബസിലെ യാത്രക്കാരും ദൃക്സാക്ഷികളും പറഞ്ഞു. ലഹരി ഉപയോഗിച്ചാണ് വാഹനമോടിച്ചതെന്ന നാട്ടുകാരുടെ പരാതിപ്രകാരം ഡ്രൈവറെ പേരാമ്പ്ര പൊലീസ് സ്‌റ്റേഷനിലെത്തിച്ച് പരിശോധന നടത്തിയെങ്കിലും മദ്യപിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. Photo: KPBA 5 കൂത്താളിയിൽ അപകടത്തിൽപെട്ട ബസും കാറും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story