Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2018 5:14 AM GMT Updated On
date_range 31 May 2018 5:14 AM GMTപ്രതിഭ പുരസ്കാര സമർപ്പണം നടത്തി
text_fieldsbookmark_border
പ്രതിഭ പുരസ്കാര സമർപ്പണം നരിക്കുനി: അക്ഷര സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക്്് പ്രതിഭ പുരസ്കാരം നൽകി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ല പ്രസിഡൻറ് പി. വിജയൻ ഉദ്ഘാടനം ചെയ്തു. പുരസ്കാര വിതരണ ഉദ്ഘാടനം മംഗലശ്ശേരി ദേവകി അമ്മ നിർവഹിച്ചു. പി.എം. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു, ടി.എ. ആലിക്കോയ, കെ. അഹമ്മദ്, വി. വിജയകുമാർ, പി.എം. അൽഫിന, എ.എം. അർഷ, കെ. നിബിൽ തുടങ്ങിയവർ സംസാരിച്ചു. കെ. അൻസാർ സ്വാഗതവും വടേക്കണ്ടി അർജുൻ നന്ദിയും പറഞ്ഞു. photo prathibha puraskaram narikkuni.jpg പാറന്നൂർ അക്ഷര സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പ്രതിഭ പുരസ്കാര വിതരണം മംഗലശ്ശേരി ദേവകി അമ്മ നിർവഹിക്കുന്നു അനുമോദനവും റമദാൻ കിറ്റ് വിതരണവും നരിക്കുനി: പുല്ലാളൂർ ഇബ്രാഹിം മുസ്ലിയാർ മെമ്മോറിയൽ അക്കാദമിയുടെ ആഭിമുഖ്യത്തിൽ നിർധനരായ കുടുംബങ്ങൾക്കുള്ള റമദാൻ കിറ്റ് വിതരണവും സ്ഥാപനത്തിൽനിന്ന് ഖുർആൻ മനഃപാഠമാക്കി ഉന്നത പഠനത്തിന് പോകുന്ന വിദ്യാർഥികൾക്കുള്ള കിറ്റ് വിതരണവും കോഴിക്കോട് ഖാദി ജമലുല്ലൈലി തങ്ങൾ നിർവഹിച്ചു. പി.പി. മുഹമ്മദ് അസ്ലം ബാഖവി അധ്യക്ഷത വഹിച്ചു. പി. മുഹമ്മദ് അലി, സി. അഹമ്മദ് കോയ ഹാജി, പി.പി. ജലീൽ ബാഖവി, എൻ.സി. അബൂബക്കർ, സി.കെ. ആലിക്കുട്ടി, സി. ഖാദർ, പി. ആലി, കെ.കെ. മുഹമ്മദ്, വി. മുഹമ്മദ്, കെ.പി. മുഹമ്മദ് ഹാജി, കെ.ടി. അസീസ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story