Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 May 2018 5:11 AM GMT Updated On
date_range 31 May 2018 5:11 AM GMTറോഡരികിലെ ഉണങ്ങിയ മരക്കൊമ്പ് ഭീഷണിയാവുന്നു
text_fieldsbookmark_border
വെള്ളിമാട്കുന്ന്: നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാതയോരത്തെ ഉണങ്ങിയ മരക്കൊമ്പുകൾ യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയാകുന്നു. സാമൂഹികനീതി കെട്ടിട സമുച്ചയത്തിലുള്ള വൻ മരത്തിെൻറ കൊമ്പുകൾ ഉണങ്ങി ഏതുസമയത്തും റോഡിലേക്ക് വീഴാവുന്ന നിലയിലാണ്. ജെ.ഡി.ടി ഇസ്ലാം സ്കൂളിലേതടക്കമുള്ള നിരവധി കുട്ടികളടക്കം അനേകംപേർ നടന്നുപോകുന്നത് ഇൗ മരത്തിനു ചുവട്ടിലൂടെയാണ്. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ ഉണങ്ങിയ മരത്തിെൻറ കൊമ്പ് അടർന്നുവീണെങ്കിലും ഭാഗ്യംകൊണ്ടാണ് ബൈക്ക്യാത്രികൻ അപകത്തിൽ പെടാതിരുന്നത്. കാലവർഷം ശക്തി പ്രാപിക്കുന്നതോടെ ഉണങ്ങിയ മരം നാട്ടുകാർക്കും വാഹനങ്ങൾക്കും ഭീഷണിയായിരിക്കുകയാണ്. ഉണങ്ങിയ മരക്കൊമ്പ് ഉടൻ മുറിച്ചുമാറ്റണമെന്നാണ് നാട്ടുകാരുടെയും സ്കൂൾ അധികൃതരുടെയും ആവശ്യം. photos tree.jpg, tree2.jpg വയനാട് റോഡിൽ ദേശീയപാതയോരത്ത് സാമൂഹികനീതി വകുപ്പ് സമുച്ചയത്തിെൻറ കോമ്പൗണ്ടിലെ ഉണങ്ങിയ മരക്കൊമ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story