Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2018 5:38 AM GMT Updated On
date_range 30 May 2018 5:38 AM GMTകാറ്റ്; ചേലക്കാട്, നരിക്കാട്ടേരി ഭാഗങ്ങളിൽ ഫലവൃക്ഷങ്ങൾ വീണ് വീടുകൾക്ക് നാശം
text_fieldsbookmark_border
നാദാപുരം: തിങ്കളാഴ്ചയുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചേലക്കാട്, നരിക്കാട്ടേരി ഭാഗങ്ങളിൽ വൻ നാശം. ഫലവൃക്ഷങ്ങൾ പൊട്ടിവീണ് മൂന്നു വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. നരിക്കാട്ടേരി മണ്ടോടി ബഷീറിെൻറ വീടിനു മുകളിൽ അയൽവീട്ടിലെ പ്ലാവ് പൊട്ടിവീണ് സൺഷേഡ് തകർന്നു. വെള്ളടാങ്ക്, പൈപ്പുകൾ എന്നിവ പൊട്ടി. ചേലക്കാടുനിന്ന് ഫയർ ഫോഴ്സ് എത്തിയാണ് പ്ലാവ് മുറിച്ചുമാറ്റിയത്. നരിക്കാട്ടേരിയിലെ കരയാത്ത ആയിഷയുടെ വീടിനു മുകളിൽ പുളിമരം മുറിഞ്ഞുവീണു വീട് ഭാഗികമായും കക്കൂസ് പൂർണമായും തകർന്നു. പറമ്പത്ത് സി.എച്ച്. ഫൈസലിെൻറ വീടിനു മുകളിൽ തെങ്ങു വീണു. ചേലക്കാട് പാറക്കെട്ടിൽ നാണു, ചെട്ടിയാം രാധ എന്നിവരുടെ വീടുകൾക്ക് മുകളിൽ മരം വീണു. ജാനുവിെൻറ വീട് പൂർണമായും തകർന്നു. രാധയുടെ വീടിെൻറ മേൽക്കൂരക്കാണ് നാശം. തെക്കയിൽ രതീഷിെൻറ ഓട്ടോറിക്ഷ, പാറേമ്മൽ വിവേക്, രാജേഷ് എന്നിവരുടെ ബൈക്കുകൾ എന്നിവയും മരം വീണ് തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story