Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാറ്റും മഴയും; വ്യാപക...

കാറ്റും മഴയും; വ്യാപക നാശം

text_fields
bookmark_border
നാദാപുരം: ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. വൃക്ഷങ്ങൾ കടപുഴകി വീടുകൾ തകരുകയും വൈദ്യുതിബന്ധം തകരാറിലാവുകയും ചെയ്തു. പാറേമ്മൽ വിജീഷി​െൻറ വീടിനും കേടുപാടുണ്ടായി. വളയം ചെറുമോത്ത് ആശാരീൻറവിടെ ഹമീദി​െൻറ വീടിനു മുകളിൽ മരം വീണ് വൻ നഷ്ടമുണ്ടായി. തൊട്ടടുത്ത സി.കെ. അബൂട്ടി ഹാജിയുടെ പറമ്പിലെ തേക്കുമരം കടപുഴകി. കുറുവന്തേരി കുണ്ടുംകരയിലും ചെറുമോത്ത് പള്ളിമുക്കിലും വൈദ്യുതി ലൈനിൽ മരവും തെങ്ങും വീണ് വൈദ്യുതി മുടങ്ങി. വധശ്രമം: ഒരാൾക്കെതിരെ കേസ് വാണിമേൽ: വിലങ്ങാട് സുഹൃത്തുക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തിനിടെയുണ്ടായ കത്തിക്കുത്തിൽ മൂന്നു പേർക്ക് പരിക്കേൽക്കാനിടയായ സംഭവത്തിൽ ഒരാൾക്കെതിരെ വധശ്രമത്തിന് വളയം പൊലീസ് കേസെടുത്തു. ഇരട്ടാംവീട്ടിൽ സജി ജോർജിനെതിരെയാണ് (27) കേസെടുത്തത്. ഇയാളുടെ സുഹൃത്തുക്കളായ ബിജോയ് മാത്യു, ജോജി തോമസ്, വിനീഷ് എന്നിവരെയാണ് വാക്കേറ്റത്തിനിടെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപിച്ചത്. ഗുരുതരമായി പരിക്കേറ്റ ജോജി തോമസ് (21) കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാൾ അപകടനില തരണംചെയ്തിട്ടുണ്ട്. സുഹൃത്തുക്കൾ തമ്മിലുണ്ടായ കൈയാങ്കളിയിലും വാക്കേറ്റത്തിനുമിടയിൽ മൊബൈൽ ഫോൺ നഷ്ടമായതു സംബന്ധിച്ച പ്രശ്നങ്ങളാണ് കത്തിക്കുത്തിൽ കലാശിച്ചത്. ഇതിനിടെ, നിസ്സാര പരിക്കേറ്റ സജി ജോർജ് നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പൊലീസ് കാവൽ ഏർപ്പെടുത്തിയ പ്രതിയെ ആശുപത്രിയിൽനിന്ന് വിട്ടയക്കുന്നതോടെ അറസ്റ്റ് ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story