Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 May 2018 5:20 AM GMT Updated On
date_range 30 May 2018 5:20 AM GMTകുന്ദമംഗലം ഗവ. കോളജ് പുതിയ കെട്ടിടത്തിലേക്ക്
text_fieldsbookmark_border
കുന്ദമംഗലം: കുന്ദമംഗലം ഗവ. കോളജിന് പുതുതായി നിർമിച്ച കെട്ടിടത്തിെൻറ താക്കോൽ പി.ടി.എ റഹീം എം.എൽ.എയുടെ സാന്നിധ്യത്തിൽ കോളജ് പ്രിൻസിപ്പൽ ഡോ. കെ. മുഹമ്മദ് നൗഫൽ ഏറ്റുവാങ്ങി. പൊതുമരാമത്ത് വകുപ്പ് സ്പെഷൽ ബിൽഡിങ്സ് അസി. എക്സി. എൻജിനീയർ ഒ. സുനിതയാണ് താക്കോൽ കൈമാറിയത്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽനിന്നുള്ള 3.25 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമിച്ചത്. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ വെള്ളന്നൂരിൽ പഞ്ചായത്ത് വിലകൊടുത്ത് വാങ്ങിയ അഞ്ച് ഏക്കർ സ്ഥലത്താണ് കെട്ടിടം നിർമിച്ചത്. 2014-15 അധ്യയന വർഷത്തിൽ ആരംഭിച്ച കോളജിെൻറ ക്ലാസുകൾ ഇതുവരെ ചാത്തമംഗലം ആർ.ഇ.സി ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് നടത്തിവന്നത്. പുതിയ കെട്ടിടത്തിെൻറ നിർമാണം പൂർത്തിയായതോടെ അടുത്ത അധ്യയന വർഷം മുതൽ ക്ലാസുകൾ വെള്ളന്നൂരിലെ കോളജ് കാമ്പസിലേക്ക് മാറ്റുന്നതിന് തീരുമാനിച്ചതായും പുതിയ കെട്ടിടത്തിൽ കുടിവെള്ളം, വൈദ്യുതി എന്നിവ ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചതായും പി.ടി.എ റഹീം എം.എൽ.എ പറഞ്ഞു. പൊതുമരാമത്ത് അസി. എൻജിനീയർ പി.കെ. രഞ്ചി, കോളജ് പി.ടി.എ വൈസ് പ്രസിഡൻറ് എ. ഹരിദാസൻ, കോളജ് സൂപ്രണ്ട് ബെൻസിമോൾ മത്തായി, ഇംഗ്ലീഷ് വിഭാഗം മേധാവി വി.പി. ബഷീർ, കോൺട്രാക്ടർ ഇ. സുശാന്ത് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story