Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅബ്​ദുറഹിമാൻ കീലത്ത്...

അബ്​ദുറഹിമാൻ കീലത്ത് നാളെ വിരമിക്കും

text_fields
bookmark_border
മുക്കം: മൂന്നര പതിറ്റാണ്ടോളം കാലത്തെ സേവനത്തിനുശേഷം കോഴിക്കോട്-വയനാട് ജില്ല മുസ്‌ലിം വിദ്യാഭ്യാസ ഇൻസ്‌പെക്ടർ അബ്ദുറഹിമാൻ കീലത്ത് നാളെ സർവിസിൽനിന്ന് വിരമിക്കും. കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ സ്വദേശിയായ ഇദ്ദേഹം മത, സാമൂഹിക, സാംസ്കാരിക മേഖലകളിലെ സജീവസാന്നിധ്യമാണ്. 1984 ജൂലൈ 30ന് മട്ടന്നൂർ ഹൈസ്കൂളിൽ ഹൈസ്കൂൾ അധ്യാപകനായാണ് ഔദ്യോഗിക ജീവിതത്തി​െൻറ തുടക്കം. ശേഷം കാസർകോട് പടന്ന കടപ്പുറം ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ, ചാത്തമംഗലം ആർ.ഇ.സി ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ, വളയം ഗവ. ഹയർ സെക്കൻഡറി സ്കൂൾ, ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ, പയമ്പ്ര ഗവ. ഹയർ സെക്കൻഡറി സ്കൂൾ, നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ സേവനം ചെയ്തു. 2015 നവംബർ 12നാണ് കോഴിക്കോട്-വയനാട് ജില്ല മുസ്ലിം വിദ്യാഭ്യാസ ഇൻസ്പെക്ടറായത്.
Show Full Article
TAGS:LOCAL NEWS 
Next Story