Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിദ്യാഭ്യാസരംഗത്ത്​...

വിദ്യാഭ്യാസരംഗത്ത്​ സമാനതകളില്ലാത്ത ഇടപെടൽ -മന്ത്രി ടി.പി. രാമകൃഷ്​ണൻ

text_fields
bookmark_border
ഫറോക്ക്: സമാനതകളില്ലാത്ത ഇടപെടലാണ് വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന സർക്കാറി​െൻറ നേതൃത്വത്തിൽ നടപ്പാക്കുന്നതെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ. ഫറോക്ക് ഗവ. ഗണപത് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിന് പുതുതായി നിർമിക്കുന്ന കെട്ടിട സമുച്ചയത്തി​െൻറ തറക്കല്ലിടൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. അധ്യയനവർഷം ആരംഭിക്കുന്നതിന് മുമ്പ് എല്ലാവർക്കും പാഠപുസ്തകങ്ങളും യൂനിഫോമും വിതരണം ചെയ്യുന്നത് കേരളത്തിന് പുതിയ അനുഭവമാണെന്നും സ്കൂൾ തുറക്കുന്നതിനുമുമ്പേ ക്ലാസ്മുറികൾ സ്മാർട്ടായിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു. എല്ലാം സർക്കാർ നിർവഹിക്കട്ടെ എന്ന ചിന്താഗതി മാറ്റി, വികസനരംഗത്ത് കക്ഷി, രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വി.കെ.സി. മമ്മദ് കോയ എം.എൽ.എ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻറ് എം. ഗിരീഷ് സ്വാഗതവും പ്രധാനാധ്യാപിക കെ.ടി. സുബൈദ നന്ദിയും പറഞ്ഞു. നിപ വൈറസ്ബാധയുടെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയായിരുന്നു ചടങ്ങ്.
Show Full Article
TAGS:LOCAL NEWS 
Next Story