Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎലിയറ മലയിൽ ചെങ്കൽ...

എലിയറ മലയിൽ ചെങ്കൽ ഖനനം; പ്രതിഷേധവുമായി നാട്ടുകാർ

text_fields
bookmark_border
അത്തോളി: തലക്കുളത്തൂർ വില്ലേജിലെ എലിയറ മലയിൽ ചെങ്കൽ ഖനനത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാർ. വില്ലേജിലെ പ്രധാന ജലസ്രോതസ്സാണ് എലിയറ മല. തൊട്ടടുത്തുള്ള കസ്തൂർബ ഹരിജൻ കോളനിയിലേതടക്കം കുടിവെള്ളമെത്തിക്കുന്ന പഞ്ചായത്ത് പദ്ധതിയുടെ കിണർ നിലകൊള്ളുന്നത് ഈ മലയോട് ചേർന്നാണ്. എടക്കര പ്രദേശത്തെ കിണറുകളിലേക്കും വയലുകളിലേക്കും വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം കയറുന്നതിനെ തടയുന്നതും എലിയറ മലയിൽ നിന്നുള്ള നീരുറവകളാണെന്ന് നാട്ടുകാർ പറയുന്നു. ഇക്കാര്യങ്ങൾ കാണിച്ച് നാട്ടുകാർ ജില്ല കലക്ടർക്കും ജിയോളജി വകുപ്പിനും പരാതി നൽകി. തലക്കുളത്തൂർ പഞ്ചായത്തിലെ നീർമറി പ്രദേശങ്ങളായ എലിയോടു മലയും പെരുവാഴമലയും ഇതിനകംതന്നെ ഖനന ലോബികളുടെ കൈയിലമർന്നു. ഈ ഭാഗങ്ങളിലെ വറ്റിവരണ്ടുപോയ അരുവികൾ ചൂണ്ടിക്കാട്ടിയാണ് എലിയറമല പരിസരവാസികളുടെ പ്രക്ഷോഭം. തലക്കുളത്തൂർ വില്ലേജ് ഓഫിസ് അധികൃതർ സ്ഥലം സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story