Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസുഹൃത്തുക്കളുടെ...

സുഹൃത്തുക്കളുടെ കൈയാങ്കളി കത്തിക്കുത്തിൽ കലാശിച്ചു; മൂന്നുപേർക്ക് പരിക്ക്

text_fields
bookmark_border
** ഒരാളുടെ നില ഗുരുതരം വാണിമേൽ: വിലങ്ങാട് പാനോത്ത് യുവാക്കൾ തമ്മിലുണ്ടായ വാക്കേറ്റവും കൈയാങ്കളിയും കത്തിക്കുത്തിൽ കലാശിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പാനോത്തെ ബിജോയ് മാത്യു (23), ജോജി തോമസ് (21), വിനീഷ് (21) എന്നിവർക്കാണ് കുത്തേറ്റത്. ജോജി തോമസിനെ ഗുരുതര പരിക്കുകളോടെ കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. സുഹൃത്തായ സജി തോമസുമായി വിലങ്ങാട് പെട്രോൾ പമ്പിനടുത്തു വെച്ചുണ്ടായ വാക്കേറ്റത്തിനിടെ ഒരാളുടെ മൊബൈൽ ഫോൺ നഷ്ടപ്പെട്ടു. വീട്ടിലേക്ക് പോയ സജി തോമസിനെ അന്വേഷിച്ച് മറ്റുള്ളവർ എത്തുകയും വീട്ടിൽനിന്ന് വിളിച്ചിറക്കുകയും ചെയ്തു. തുടർന്ന് വീണ്ടും വാക്കേറ്റമുണ്ടായതോടെ കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. സജി തോമസും പിതാവ് തോമസും ചേർന്ന്‌ കുത്തി പരിക്കേൽപിച്ചെന്നാണ്പരാതി. പരിക്കേറ്റ സജി തോമസ് നാദാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ഇയാൾക്ക് പൊലീസ് കാവൽ ഏർപ്പെടുത്തി. ഗുരുതര പരിക്കേറ്റ ജോജി തോമസിൽനിന്ന് പൊലീസിന് മൊഴിയെടുക്കാൻ സാധിച്ചിട്ടില്ല. പരിക്കേറ്റ മറ്റു രണ്ടുപേർ തലശ്ശേരി ജില്ല ആശുപത്രിയിലാണ്. വളയം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story