Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 May 2018 5:33 AM GMT Updated On
date_range 29 May 2018 5:33 AM GMTചെറുപുഴ തീരം ഇടിയുന്നു
text_fieldsbookmark_border
കുറ്റ്യാടി: കുറ്റ്യാടി പുഴയുടെ പോഷകനദിയായ ചെറുപുഴയുടെ തീരം ഇടിയുന്നു. നടോൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപമാണ് പാച്ചാൽ തോടും പുഴയും ചേരുന്നിടത്തെ ചെങ്കൽതീരം ഇടിഞ്ഞത്. തോടിെൻറ കുത്തിയൊഴുക്ക് കാരണം ഇവിടെ ഗർത്തം പോലെയാണ്. അതിെൻറ തീരമാണ് ഇപ്പോൾ ഇടിഞ്ഞത്. ഇത് സമീപത്തെ വീട്ടുപറമ്പുകൾക്ക് ഭീഷണിയായിട്ടുണ്ട്. പുനർമൂല്യ നിർണയത്തിൽ തോറ്റ കുട്ടി ജയിച്ചു വാണിമേൽ: പുനർമൂല്യനിർണയ ഫലം വന്നതോടുകൂടി തോറ്റ കുട്ടി ജയിക്കുകയും ഒമ്പത് എ പ്ലസ് നേടിയ കുട്ടിക്ക് ഫുൾ എപ്ലസുമായി. ഇതോടെ വാണിമേൽ ക്രസൻറ് നാദാപുരം മേഖലയിലെ മികച്ചവിജയം നേടിയ സ്ഥാപനമായി മാറി. പുനർമൂല്യ നിർണയ ഫലം വന്നപ്പോൾ അംന ഷിറിനാണ് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചത്. നാജിയ പർവിൻ, മുഹമ്മദ് ബിൻ ഖാലിദ് എന്നിവർ എ പ്ലസിലേക്കും ഉയർന്നു. ഇതോടെ, ഫുൾ എ പ്ലസ് 42 ആയും ഒമ്പത് എപ്ലസ് 21ആയും ഉയർന്നു. 429 കുട്ടികളിൽ ഒരു കുട്ടി ഒഴികെ 428 പേർ വിജയിച്ചു. മുഴുവൻ വിദ്യാർഥികളെയും അധ്യാപകരെയും ക്രസൻറ് മാനേജിങ് കമ്മിറ്റി അനുമോദിച്ചു. അധ്യാപക നിയമനം കുറ്റ്യാടി: കുറ്റ്യാടി ഗവ. ഹൈസ്‌കൂളിൽ ഫിസിക്കൽ സയൻസ്, മാത്‍സ്, മലയാളം, സോഷ്യൽ സയൻസ്, ഉർദു (പാർട്ട് ടൈം) അധ്യാപകരുടെ ഒഴിവിൽ ദിവസ വേതനത്തിന് നിയമിക്കുന്നതിനുള്ള അഭിമുഖം ബുധനനാഴ്ച രാവിലെ 10ന് നടക്കുമെന്ന് ഹെഡ്‍ മാസ്റ്റർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story