Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2018 5:29 AM GMT Updated On
date_range 28 May 2018 5:29 AM GMTമണ്ണെടുപ്പ്; മണിയൂർ മുതുവനക്കാർ ഭീതിയിൽ
text_fieldsbookmark_border
മണിയൂർ: പഞ്ചായത്തിലെ മുതുവന കുയ്യാലിൽ മല ഇടിച്ച് നിരപ്പാക്കുന്നത് പരിസരവാസികൾക്ക് ഭീഷണിയാവുന്നു. കഴിഞ്ഞ ദിവസം പെയ്ത കനത്തമഴയിൽ മണ്ണിടിഞ്ഞ് താഴെ ഭാഗത്തുള്ള കിണറുകളും പറമ്പും ചളിക്കുളമായി. കിണറിലെ വെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. മലക്ക് താഴെയായി നിരവധി വീടുകളും തൊട്ടുതാഴെ തന്നെ ക്ഷേത്രവുമുണ്ട്. വലിയൊരു ഭാഗത്ത് മണ്ണ് ഇടിയാൻ പാകത്തിൽ നിൽക്കുകയാണ്. ഇത് താഴെ താമസിക്കുന്നവരിൽ ഭീതിയുണ്ടാക്കിയിട്ടുണ്ട്. സമീപത്തെ കുയ്യാലിൽ മഹാശിവക്ഷേത്രത്തിനും ഭീഷണിയായ രീതിയിലാണ് നിലവിലെ അവസ്ഥ. മലക്ക് താഴെയുള്ള കുളം, കിണർ, നിരവധി തോടുകൾ എന്നിവക്ക് മണ്ണെടുപ്പ് ഭീഷണിയായിരിക്കുകയാണ്. പുതുതായി ഫാം തുടങ്ങാനാണ് മല ഇടിച്ച് നിരപ്പാക്കുന്നതെന്നത് ജനങ്ങളിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പരിസ്ഥിതിക്കും നാട്ടുകാർക്കും ഭിഷണി ഉണ്ടാക്കുന്ന തരത്തിലുള്ള മലയിടിക്കലും നിർമാണ പ്രവർത്തനങ്ങളും അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കാനാണ് നാട്ടുകാരുടെ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story