Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2018 5:29 AM GMT Updated On
date_range 28 May 2018 5:29 AM GMTവിഷ്ണുമംഗലം ബണ്ടിെൻറ നാല് ഷട്ടറുകളും തുറന്നു
text_fieldsbookmark_border
നാദാപുരം: വടകരയിലേക്ക് കുടിവെള്ളമെത്തിക്കുന്ന പ്രധാന പദ്ധതിയായ വിഷ്ണുമംഗലം ബണ്ടിെൻറ നാല് ഷട്ടറുകളും തുറന്നു. മലയോരത്ത് മഴ ശക്തമായതോടെ ബണ്ടിലെ ജലനിരപ്പ് ഉയർന്നതോടെ കഴിഞ്ഞയാഴ്ച ബണ്ടിെൻറ ഒരു ഷട്ടർ ഉയർത്തി വെള്ളം ഒഴുക്കിവിട്ടിരുന്നു. ബാക്കിയുള്ള മൂന്ന് ഷട്ടറുകളാണ് ക്രെയിനിെൻറ സഹായത്തോെട ഉയർത്തിയത്. ബണ്ടിൽ ചളിനിറഞ്ഞ് സംഭരണശേഷി കുറഞ്ഞതിനാൽ വേനൽമഴയിൽ തന്നെ ബണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. കഴിഞ്ഞ ഒരാരാഴ്ചയോളമായി ചളി കലർന്ന വെള്ളമാണ് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നത്. ബണ്ടിലെ ചളിയും മണലും നീക്കാൻ നടപടിയുണ്ടാവാത്തതാണ് കാലവർഷത്തിനു മുമ്പേ ഇത് നിറഞ്ഞുകവിയാൻ ഇടയാക്കിയത്. കോളജുകളുടെ ദുഷ്പ്രവണതകൾക്കെതിരെ സമരരംഗത്തിറങ്ങുമെന്ന് നാദാപുരം: മേഖലയിലെ കാമ്പസുകളിൽ അധ്യയനവർഷം വിദ്യാർഥികളെ മാനസികമായോ ശാരീരികമായോ സാമ്പത്തികമായോ പീഡിപ്പിക്കുന്ന റാഗിങ്, ഡൊണേഷൻ, തലവരിപ്പണം വാങ്ങൽ പോലുള്ള ദുഷ്പ്രവണതകൾക്കെതിരെ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കുകയും നിയമപരമായി നേരിടുകയും ചെയ്യുമെന്ന് എം.എസ്.എഫ് നിയോജകമണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. ഫയാസ് വെള്ളിലാട്ട് അധ്യക്ഷത വഹിച്ചു. ജില്ല ഉപാധ്യക്ഷൻ മുഹമ്മദ് പേരോട് ഉദ്ഘാടനം ചെയ്തു. മുഹ്സിൻ വളപ്പിൽ, നദീം അലി എന്നിവർ സംസാരിച്ചു. കെ.വി. അർഷാദ് സ്വാഗതവും ആഷിഖ് ബഷീർ നന്ദിയും പറഞ്ഞു. മാറ്റിവെച്ചു വാണിമേൽ: ഫോക്കസ് വാണിമേലിെൻറ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ച വിദ്യാഭ്യാസ കരിയർ പ്രോഗ്രാം നിപ വൈറസ് ജാഗ്രത നിർദേശമുള്ളതുകൊണ്ട് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story