Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅഫ്നക്ക്​ നഷ്​ടപ്പെട്ട...

അഫ്നക്ക്​ നഷ്​ടപ്പെട്ട ഫുൾ എ പ്ലസ് തിരിച്ചുകിട്ടി

text_fields
bookmark_border
പുനർമൂല്യനിർണയത്തിൽ 40 മാർക്ക് മാത്രമുള്ള വിഷയത്തിൽ 16ഓളം മാർക്ക് അധികം ലഭിച്ചു നാദാപുരം: എസ്.എസ്.എൽ.സി പരീക്ഷയിൽ കെമിസ്ട്രിക്ക് ബി ഗ്രേഡ് മാത്രം കിട്ടിയ കുട്ടിക്ക് പുനർമൂല്യനിർണയ ഫലം വന്നപ്പോൾ 16ഓളം മാർക്ക് അധികം ലഭിച്ച് എ പ്ലസ് കരസ്ഥമാക്കി. നാദാപുരം ടി.ഐ.എം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഇംഗ്ലീഷ് മീഡിയം വിദ്യാർഥിനി അഫ്നക്കാണ് കേന്ദ്രീകൃത വാേല്വഷൻ ക്യാമ്പിലെ അധ്യാപക​െൻറ നിരുത്തരവാദിത്വംമൂലം നഷ്ടപ്പെട്ട വിലപ്പെട്ട ഗ്രേഡ് തിരിച്ചുകിട്ടിയത്. പുനർ മൂല്യനിർണയത്തിൽ രണ്ടു ഗ്രേഡുകൾ മറികടന്നാണ് എ പ്ലസ് ലഭിച്ചത്. പരമാവധി 40 മാർക്ക് മാത്രമുള്ള വിഷയത്തിൽ ഇത്രയും മാർക്കി​െൻറ വ്യത്യാസം വന്നത് അപൂർവ സംഭവമാണ്. സാധാരണഗതിയിൽ പുനർ മൂല്യനിർണയത്തിൽ ചെറിയ മാർക്കുകളോടെ ഒരു ഗ്രേഡി​െൻറ മാറ്റം മാത്രമാണ് പൊതുവേ വരാറുള്ളത്. അഫ്നയുടെ പേപ്പർ ആദ്യം നോക്കിയ അധ്യാപകൻ എത്രമാത്രം അശ്രദ്ധയോടെയാണ് അത് ചെയ്തതെന്ന് ഇത് വ്യക്തമാക്കുന്നു. കെമിസ്ട്രിക്ക് മാത്രം എ പ്ലസ് ലഭിക്കാത്തതിനാൽ എല്ലാവരും ഉറപ്പിച്ചിരുന്ന ഫുൾ എ പ്ലസ് നഷ്ടമായി പഠനത്തിൽ മിടുക്കിയായ ഈ വിദ്യാർഥിനി വളരെയധികം പ്രയാസത്തിലായിരുന്നു. അശ്രദ്ധമായി ഉത്തരക്കടലാസ് മൂല്യനിർണയം നടത്തിയ അധ്യാപകന് ഇൻക്രിമ​െൻറ് നഷ്ടമടക്കമുള്ള ശിക്ഷ ലഭിക്കും. മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ച കൂട്ടുകാർക്കൊപ്പം ആഹ്ലാദിക്കാനുള്ള അവസരം നഷ്ടമായതിൽ അഫ്നക്ക് ഇപ്പോഴും ദുഃഖം മാറുന്നില്ല. അഫ്നയുടെ എ പ്ലസ് കൂടി കൂട്ടി ടി.ഐ.എമ്മിലെ എ പ്ലസുകളുടെ എണ്ണം 40 ആയത് സ്‌കൂളി​െൻറ മികവും വർധിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story