Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅൽ ഇഹ്സാൻ ഭാരവാഹികൾ

അൽ ഇഹ്സാൻ ഭാരവാഹികൾ

text_fields
bookmark_border
കാപ്പാട്: ഖാദി കുഞ്ഞിഹസൻ മുസ്ലിയാർ ഇസ്ലാമിക് അക്കാദമി വിദ്യാർഥി സംഘടന അൽ ഇഹ്സാൻ സ്റ്റുഡൻറ്സ് അസോസിയേഷ​െൻറ 2018-19 കാലയളവിലെ കമ്മിറ്റി നിലവിൽ വന്നു. അബൂത്വാഹിർ കൊടുവള്ളി (ചെയർമാൻ), അബ്ദുറഹീം, അബ്്ദുനൂർ (വൈസ് ചെയർമാൻ), സഈദ് പി.കെ. പൂനൂർ (ജനറൽ സെക്രട്ടറി), ആഫ്താബ് എകരൂൽ (കാമ്പസ് ലീഡർ), ഫാരിസ് കിണാശ്ശേരി (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. മുണ്ടക്കപൊയില്‍-രാജഗിരി റോഡ്‌ ഉദ്ഘാടനം എകരൂല്‍: ടാറിങ് ചെയ്ത് നവീകരിച്ച ഉണ്ണികുളം പഞ്ചായത്തിലെ മൂന്ന്‍, നാല് വാര്‍ഡുകളില്‍പെട്ട മുണ്ടക്കപൊയില്‍-രാജഗിരി റോഡ്‌ ജില്ല പഞ്ചായത്ത്‌ അംഗം നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അനുവദിച്ച 25 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണം പൂര്‍ത്തിയാക്കിയത്. ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ഇ.ടി. ബിനോയ്‌ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് നസീറ ഹബീബ്, കെ. സഫിയ, ശശീന്ദ്രന്‍ കരിന്തോറ, കെ.പി. സക്കീന, നാസര്‍ എസ്റ്റേറ്റ്മുക്ക്, കെ. ദാമോദരക്കുറുപ്പ്, എ. വാസുദേവന്‍ ‌നായര്‍, അനില്‍കുമാര്‍ എകരൂല്‍, ടി.കെ. ബാബുരാജന്‍, ഇ.പി. മാധവന്‍ എന്നിവര്‍ സംസാരിച്ചു. നാലാം വാര്‍ഡ്‌ മെംബര്‍ ടി.കെ. റീന സ്വാഗതവും കെ.കെ. റാസിക്ക് നന്ദിയും പറഞ്ഞു. ഡി.വൈ.എഫ്.ഐ ആരോഗ്യ സുരക്ഷ ഉപകരണങ്ങൾ നൽകി പേരാമ്പ്ര: ഡി.വൈ.എഫ്.ഐ പന്തിരിക്കര കവുങ്ങുള്ളചാലിൽ യൂനിറ്റി​െൻറ ആഭിമുഖ്യത്തിൽ നിപ വൈറസിനെ പ്രതിരോധിക്കാൻ നൂറോളം വീടുകളിൽ ആരോഗ്യ സുരക്ഷ ഉപകരണങ്ങൾ നൽകി. ലഘുലേഖ വിതരണവും നടത്തി. സി.പി.എം ലോക്കൽ സെക്രട്ടറി ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. അമൃത്ലാൽ അധ്യക്ഷത വഹിച്ചു. വാർഡ് മെംബർ കെ.പി. ജയേഷ്, പി.കെ. വരുൺ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story