Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശുചിത്വ ഹർത്താൽ...

ശുചിത്വ ഹർത്താൽ ആചരിച്ചു

text_fields
bookmark_border
കീഴരിയൂർ: ശുചിത്വ ഹർത്താൽ ആചരിച്ചുകൊണ്ട് കീഴരിയൂർ ഗ്രാമപഞ്ചായത്ത് വാർഡുകളിലെ പൊതു ഇടങ്ങൾ, സ്ഥാപനങ്ങൾ, ഓടകൾ, ജലാശയങ്ങൾ എന്നിവ വാർഡ് മെംബർമാരുടെയും ആരോഗ്യവകുപ്പ് ജീവനക്കാരുടെയും നേതൃത്വത്തിൽ ബഹുജന പങ്കാളിത്തത്തോടെ ശുചീകരിച്ചു. സമൂഹത്തി​െൻറ വിവിധ മേഖലകളിലുള്ളവർ പരിപാടിയിൽ പങ്കെടുത്തു. പഞ്ചായത്ത് ഓഫിസ് പരിസരത്ത് നടന്ന ചടങ്ങ് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ടി.പി. അബു ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം. ഷാജഹാൻ, കോഓഡിനേറ്റർ ആയുർവേദ മെഡിക്കൽ ഓഫിസർ എം. ഷംസുദ്ദീൻ, കേളോത്ത് കാർത്യായനി, ഐ. ശ്രീനിവാസൻ എന്നിവർ സംസാരിച്ചു. ഉന്നത വിജയികളെ അനുമോദിച്ചു മേപ്പയൂർ: കീഴരിയൂർ വള്ളത്തോൾ ഗ്രന്ഥാലയത്തി​െൻറ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, യു.എസ്.എസ്, എൽ.എസ്.എസ് പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിച്ചു. പൊതു വിദ്യാഭ്യാസത്തി​െൻറ ആവശ്യകത എന്ന വിഷയത്തിൽ പ്രഭാഷണവും സംഘടിപ്പിച്ചു. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൻ സുജാത മനക്കൽ ഉദ്ഘാടനം നിർവഹിച്ചു. ഡോ. സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തി. വായനശാല പ്രസിഡൻറ് എം. സുരേഷ് അധ്യക്ഷത വഹിച്ചു. കീഴരിയൂർ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ടി.പി. അബു, കേളോത്ത് കാർത്യായനി, എം.പി. നാരായണൻ, പി. ശ്രീജിത്ത്, പഞ്ചായത്തുതല നേതൃസമിതി ചെയർമാൻ രാജൻ നടുവത്തൂർ, സി.എം. വിനോദ് എന്നിവർ സംസാരിച്ചു. തുടർന്ന് സഹയാത്രിക അവതരിപ്പിച്ച പെൺചാരുതയും അരങ്ങേറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story