Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2018 5:29 AM GMT Updated On
date_range 26 May 2018 5:29 AM GMTവി ആർ ഓൾ മോസ്റ്റ് ഇൻ യുവർ വേ...
text_fieldsbookmark_border
പേരാമ്പ്ര: ഡിയർ ലിനിചേച്ചി, വി ആർ ഓൾ മോസ്റ്റ് ഇൻ യുവർ വേ... പേരാമ്പ്ര താലൂക്കാശുപത്രിയിലെ നഴ്സുമാർ ഫേസ് ബുക്കിലിട്ട പോസ്റ്റാണിത്. രോഗിയെ പരിചരിക്കുന്നതിനിടെ നിപ വൈറസ് ബാധയേറ്റ് മരിച്ച ലിനിയോട് അവരുടെ സങ്കടം പങ്കുവെക്കുകയാണ്. ''പേരാമ്പ്ര ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സ് ആയതുകൊണ്ടാവാം നാടും നാട്ടുകാരും ഇന്ന് മൗനംകൊണ്ട് ഞങ്ങളോട് അകലംപാലിക്കുന്നത്. നിപ എന്നപേരിൽ ഞങ്ങളെ എന്നും തോരാത്ത കണ്ണീരിലാഴ്ത്തി പ്രിയപ്പെട്ട ചേച്ചി ഞങ്ങളോട് വിടപറഞ്ഞിട്ടും, ഒരു മടിയോ പേടിയോ കൂടാതെ ഞങ്ങൾ ഡ്യൂട്ടിക്കെത്തുന്നത് ജീവിക്കാൻ കൊതിയില്ലാത്തതുകൊണ്ടല്ല. നാടിനും നാട്ടുകാർക്കും വേണ്ടിത്തന്നെയാണ്. ലിനിചേച്ചി മരണംകൊണ്ട് ഞങ്ങളെ കരയിച്ചപ്പോൾ നാട്ടുകാർക്ക് മാലാഖയായി സ്വന്തം ജീവൻ മറന്നു ജോലിക്ക് വരുന്ന ഞങ്ങൾ മറ്റുള്ളവർക്ക് ദുഃശകുനമായി, ഞങ്ങളെ അവഗണിക്കുന്നവർ ഒന്നോർക്കുക, നാളെ നിങ്ങൾ ഓരോരുത്തരും ഒരു രോഗിയായി വരുമ്പോൾ ഒരു അവഗണനയുമില്ലാതെ നിങ്ങളെ പരിചരിക്കാൻ ഞങ്ങളുണ്ടാകും ഞങ്ങളുടെ ഈ വഴികാട്ടിയുടെ പിന്മുറക്കാരായി'' -ഇങ്ങനെയാണ് പോസ്റ്റ് അവസാനിക്കുന്നത്. നഴ്സ് ലിനി മരിച്ചതോടെ താലൂക്കാശുപത്രിയിലെ നഴ്സുമാർക്ക് പൊതുസമൂഹത്തിൽനിന്നും കടുത്ത അവഗണന നേരിടുന്നത് നേരത്തെ വാർത്തയായിരുന്നു. വാഹനങ്ങളിൽനിന്ന് മോശമായ പെരുമാറ്റമുള്ളതിനെ കുറിച്ച് അന്വേഷിക്കാൻ ആർ.ടി.ഒ ആശുപത്രിയിലെത്തി നഴ്സുമാരെ സന്ദർശിച്ചു. ഇതുസംബന്ധിച്ച് ഡി.എം.ഒയും വനിത കമീഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story