Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2018 5:27 AM GMT Updated On
date_range 26 May 2018 5:27 AM GMTലോകകപ്പ് ഫുട്ബാൾ വരവായി; ആവേശത്തേരിലേറി ഫാൻസ് അസോസിയേഷനുകൾ
text_fieldsbookmark_border
തിരുവള്ളൂർ: ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് ആഴ്ചകൾ മാത്രം ശേഷിക്കെ, ഗ്രാമപ്രദേശങ്ങളിൽ ഫാൻസ് അസോസിയേഷനുകൾ സജീവമായി. തങ്ങളുടെ ടീമുകളുടെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്ന തിരക്കിലാണ് ഫാൻസുകൾ. അർജൻറീന, ബ്രസീൽ, ജർമനി, ഇംഗ്ലണ്ട് എന്നീ ടീമുകളുടെ ആരാധകരാണ് ആദ്യഘട്ടത്തിൽ കവലകളിൽ പ്രചാരണവുമായി രംഗത്തിറങ്ങിയത്. ചെറിയ മൈതാനങ്ങളിൽനിന്ന് ഫുട്ബാൾ കളിക്കുന്ന കൗമാരക്കാർ വിവിധ ടീമുകൾക്കായി ഫാൻസുകൾ രൂപവത്കരിക്കുകയും വാട്സ്ആപ് വഴി വിവിധ പ്രചാരണങ്ങൾ നടത്തുകയുമാണ് ചെയ്യുന്നത്. ഫ്ലക്സ് ബോർഡുകളിൽ ഫാൻസ് അംഗങ്ങളുടെ ഫോട്ടോയും കൊടുക്കുന്നുണ്ട്. എതിർ ഫാൻസുകളുടെ ചങ്കിടിപ്പേറ്റുന്ന വാക്കുകളും വിവിധ കളിക്കാരുടെ ഫോട്ടോകളുമാണ് ബോർഡുകളിലുള്ളത്. ഫുട്ബാൾ മത്സരങ്ങൾ വലിയ സ്ക്രീനുകളിൽ കാണിക്കാനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story