Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2018 5:24 AM GMT Updated On
date_range 26 May 2018 5:24 AM GMTതണ്ണീർത്തടം നികത്തിയതിൽ പ്രതിഷേധിച്ചു
text_fieldsbookmark_border
മേപ്പയൂർ: മേപ്പയൂർ ടൗണിലെ കോറോത്തുമുക്ക് കീഴനതാഴ ബൈപാസ് റോഡിന് സമീപം സ്വകാര്യവ്യക്തിയുടെ കൈവശമുള്ള, തണ്ണീർത്തട നിയമത്തിെൻറ പരിധിയിൽ വരുന്ന നഞ്ചഭൂമിയിൽ അനധികൃതമായി മണ്ണിടുന്നത് റവന്യൂ അധികൃതർ തടഞ്ഞിട്ടും ധിക്കാരപരമായി നൂറുകണക്കിന് ലോഡ് മണ്ണിട്ട് നീർച്ചാലുകൾ ഇല്ലാതാക്കിയതിനെതിരെ എ.െഎ.വൈ.എഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് ആക്കംകൂട്ടുന്ന ഇത്തരം പ്രവർത്തനങ്ങൾ തടയാനും പ്രസ്തുത സ്ഥലത്തിട്ട മണ്ണ് നീക്കംചെയ്ത് പൂർവസ്ഥിതിയിലാക്കാനും അധികൃതരോട് ആവശ്യപ്പെട്ടു. എസ്.കെ. രജീഷിെൻറ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ എം. ലിമേഷ് സ്വാഗതം പറഞ്ഞു. സി.കെ. ലൈജു, ഷബ്ന, ജിതിൻരാജ്, എസ്. അമൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story