Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 May 2018 5:21 AM GMT Updated On
date_range 26 May 2018 5:21 AM GMTഅസ്മാബിക്ക് വീടെന്ന സ്വപ്നം പൂവണിയുമോ
text_fieldsbookmark_border
ഫറോക്ക്: സംസാരശേഷിയും കേൾവി ശക്തിയുമില്ലാത്ത മൂത്തമകൻ 23കാരൻ അബ്ദുൽ റഷീദ്. ബുദ്ധിവികാസമെത്താത്ത ഇളയമകൻ മുഹമ്മദ് ആഷിഖെന്ന 21 കാരൻ. ഇരുവർക്കുമൊപ്പം തലചായ്ക്കാൻ വീടെന്ന സ്വപ്നം ഇനിയുമകലെയാണ് അസ്മാബി എന്ന വീട്ടമ്മക്ക്. ചാലിയം ചാലിയപ്പാടം സ്വദേശിനിയായ ഇവർ മണ്ണൂർ വടക്കുമ്പാട് പുഞ്ചിരി അംഗൻവാടിക്കു സമീപം വാടകവീട്ടിലാണ് താമസം. വാടക നൽകാൻ കഴിയാതെയും രണ്ട് മക്കളുടെ വിശപ്പകറ്റാനും വഴികാണാതെ കണ്ണീരുമായി കഴിയുകയാണ് ഈ നിർധന കുടുംബം. 16 വർഷം മുമ്പ് ഭർത്താവ് ഉപേക്ഷിച്ചതാണ് അസ്മാബിയെയും രണ്ട് മക്കളെയും. കുട്ടികൾ കോഴിക്കോട് റഹ്മാനിയ വികലാംഗ വിദ്യാലയത്തിൽ എട്ടാം ക്ലാസ് വരെ പഠനം നടത്തിയിരുന്നെങ്കിലും പിന്നീട് നിർത്തി. ശാരീരിക അസുഖങ്ങൾ കാരണം ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് അസ്മാബി. നാട്ടുകാരുടെ സഹായത്താലാണ് ജീവിതം ഒരുവിധം മുന്നോട്ടുപോകുന്നത്. ഉദാരമതികളുടെ കനിവ് കാത്ത് കഴിയുകയാണ് ഈ കുടുംബം. Photo: Asmabi1, Asmabi2.jpg
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story