Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകനത്ത കാറ്റിലും...

കനത്ത കാറ്റിലും മഴയിലും തെങ്ങ്​ വീണ് വീട്​ തകർന്നു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
മുക്കം: ബുധനാഴ്ച വൈകീട്ടുണ്ടായ കനത്ത കാറ്റിലും മഴയിലും വീടിന് മുകളിൽ തെങ്ങ് വീണ് തകർന്നു. കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. കുമാരനെല്ലൂർ തടപ്പറമ്പിൽ വടക്കേകുന്നത്ത് ശങ്കര​െൻറ ഓടിട്ട വീടാണ് തകർന്നത്. രണ്ട് െബഡ് റൂമുകളും പൂർണമായും നശിച്ചു. കനത്ത ഇടിയും കാറ്റും കാരണം ശങ്കരനും കുടുംബവും ഡെയിനിങ് ഹാളിലേക്ക് നീങ്ങിയതിനാലാണ് അപകടം ഒഴിവായത്. പെയിൻറിങ് തൊഴിലാളിയായ ശങ്കര​െൻറ വീടി​െൻറ കിടപ്പു മുറിയും വൈദ്യുതി സംവിധാനവും അവതാളത്തിലായി. ഫാനുകൾ നശിച്ചു. ഇതോടെ ഏറെ ദുരിതത്തിലായിരിക്കുകയാണ്. ഏകദേശം അര ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. വൈകീട്ട് ആറു മണിയോടെ നാട്ടുകാരുടെ സഹായത്തോടെ തെങ്ങ് മുറിച്ചുമാറ്റി. പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ്, കുമാരനല്ലൂർ വില്ലേജ് ഓഫിസർ ഷൈനി, വാർഡ് മെംബർ അബ്ദുല്ല കുമാരനല്ലൂർ എന്നിവർ ശങ്കര​െൻറ വീട് സന്ദർശിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story