Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആശുപത്രികളില്‍...

ആശുപത്രികളില്‍ പനിബാധിതരുടെ എണ്ണം പെരുകി അധികപേര്‍ക്കും രോഗഭീതി മാത്രമാണെന്ന് ആരോഗ്യവകുപ്പ്

text_fields
bookmark_border
താമരശ്ശേരി: മലയോര മേഖലയിലെ ആശുപത്രികളില്‍ പനിബാധിതരുടെ എണ്ണം പെരുകി. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എത്തിയത് ആയിരത്തി ഇരുനൂറോളം പേരാണ്. ജില്ലയില്‍ നിപ വൈറസ് മൂലം മരണം സ്ഥിരീകരിച്ചതോടെ ചെറിയ പനിയും ജലദോഷമുള്ളവരുമെല്ലാം ആശുപത്രികളിലേക്ക് ഒഴുകുകയാണ്. സ്വകാര്യ ആശുപത്രികളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. അഞ്ഞൂറും അറുനൂറും പേരാണ് ശരാശരി ഗവ. താലൂക്ക് ആശുപത്രി ഒ.പിയില്‍ സാധാരണ എത്താറ്. എന്നാല്‍, മിക്കവര്‍ക്കും പറയത്തക്ക അസുഖമില്ലാത്തവരാണെന്നും സമൂഹ മാധ്യമങ്ങളിലെയും മറ്റും വിഡിയോകളും മറ്റും കണ്ട് ഭയന്നാണ് ആശുപത്രികളിലെത്തുന്നതെന്നും താലൂക്ക് ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് ഡോ. കേശവനുണ്ണി പറഞ്ഞു. അസുഖമില്ലാത്തവരെ കൗണ്‍സലിങ് നടത്തി വിടുകയാണെന്നും നാട്ടുകാരുടെ പനിഭീതി ഒഴിവാക്കാന്‍ പ്രത്യേക ഒ.പി സംവിധാനവും ഐസൊലേറ്റഡ് റൂമും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story