Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതണ്ണീർത്തടം നികത്തൽ:...

തണ്ണീർത്തടം നികത്തൽ: രണ്ട്​ മിനി ലോറികൾ പിടികൂടി

text_fields
bookmark_border
കക്കോടി: തണ്ണീർത്തടം മണ്ണിട്ട് നികത്തുന്നത് വില്ലേജ് ഒാഫിസർ തടഞ്ഞു. രണ്ട് മിനി ലോറിയും പിടികൂടി. മക്കട ബദിരൂരിൽ മണ്ണടിച്ച് നികത്തുന്നതായി തഹസിൽദാർക്ക് വിവരം ലഭിച്ചതി​െൻറ അടിസ്ഥാനത്തിൽ വില്ലേജ് ഒാഫിസർക്ക് നിർദേശം നൽകുകയായിരുന്നു. കക്കോടിയിൽ വയൽ നികത്തലും ചെങ്കല്ല് ഖനനവും വ്യാപകമായതായി പരാതി ഉയർന്നിട്ടും നടപടികളില്ലെന്ന് ആക്ഷേപമുയർന്നിരുന്നു. ചില ഉദ്യോഗസ്ഥരുടെ അനുവാദത്തോടെയാണ് നിയമലംഘനം നടത്തുന്നത്. ജിയോളജിയിൽനിന്ന് ലഭിക്കുന്ന അനുമതിയുടെ മറവിൽ വൻതോതിലാണ് മണ്ണെടുപ്പ്. പുലർെച്ചകളിലാണ് മണ്ണ് നീക്കംചെയ്യുന്നതെന്ന കാരണത്താൽ ഉദ്യോഗസ്ഥരും ഒഴിഞ്ഞുമാറുകയാണ്. ബുധനാഴ്ച രാവിലെ ആറരയോടെ കക്കോടി വില്ലേജ് ഒാഫിസർ സ്ഥലത്തെത്തി െക.എൽ-57/9183, കെ.എൽ 40/ബി 4363 എന്നീ ലോറികൾ പിടികൂടി ജിയോളജി വകുപ്പിന് കൈമാറി. ലോറികൾ സിവിൽ സ്റ്റേഷനിലെത്തിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story