Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുടിവെള്ള പൈപ്പ്​ലൈൻ...

കുടിവെള്ള പൈപ്പ്​ലൈൻ ഉദ്​ഘാടനം ചെയ്​തു

text_fields
bookmark_border
അത്തോളി: തലക്കുളത്തൂർ പഞ്ചായത്ത് 14ാം വാർഡിലെ പുതുപറമ്പത്ത് പ്രദേശത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് കുടിവെള്ള പൈപ്പ്ലൈൻ കമീഷൻചെയ്തു. ജില്ല പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുക്കം മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് സി. പ്രകാശൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് അംഗം ഇ.ടി. മനോഹരൻ, വി.പി. ഹാഷിം, കെ. ചന്ദ്രൻ നായർ, പി.കെ. അജയൻ, ഉമ്മർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗം യു. പ്രദീപ് കുമാർ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ദീപുരാജ് നന്ദിയും പറഞ്ഞു. ജില്ല പഞ്ചായത്ത് 2017-18 വാർഷിക പദ്ധതിയിൽ എട്ടുലക്ഷം രൂപ ഉൾപ്പെടുത്തിയാണ് കേരള വാട്ടർ അതോറിറ്റിയുടെ പൈപ്പ്ലൈനിടൽ പൂർത്തീകരിച്ചത്.
Show Full Article
TAGS:LOCAL NEWS 
Next Story