Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറമദാനിൽ ആശ്വാസമായി...

റമദാനിൽ ആശ്വാസമായി ഇഫ്​താർ സംഗമങ്ങൾ

text_fields
bookmark_border
കോഴിക്കോട്: റമദാനിൽ യാത്രക്കാർക്കും കച്ചവടക്കാർക്കും ആശ്വാസമായി പള്ളികളുടെയും കൂട്ടായ്മകളുടെയും ഇഫ്താർ സംഗമങ്ങൾ. ജില്ലയിലെ ഒട്ടുമിക്ക പള്ളികളിലും റമദാനോടനുബന്ധിച്ച് നോമ്പുതുറക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇൗത്തപ്പഴം, വിവിധ പഴങ്ങൾ, എണ്ണക്കടികൾ, നാരങ്ങവെള്ളം, തരിക്കഞ്ഞി തുടങ്ങിയ വിഭവങ്ങളുടെ ചെറിയ തുറക്ക് പുറമെ ബിരിയാണി, നെയ്ച്ചോറ്, ചപ്പാത്തി, ചിക്കൻ തുടങ്ങിയവയും ചില പള്ളികളിൽ വിതരണം ചെയ്യുന്നുണ്ട്. നഗരത്തിലെ ആശുപത്രികളിലേക്കും മറ്റ് ആവശ്യങ്ങൾക്കുമായെത്തുന്നവർക്ക് ഇത്തരം സംഗമങ്ങൾ വലിയ അനുഗ്രഹമാണ്. മർകസ് കോംപ്ലക്സ് പള്ളി, പട്ടാളപ്പള്ളി, പാളയം മുഹ്യിദ്ദീൻ പള്ളി, ലുഅ് ലുഅ് മസ്ജിദ്, നൂർ മസ്ജിദ്, ഖലീഫ മസ്ജിദ് തുടങ്ങി നഗരത്തിലെ എല്ലാ പള്ളികളിലും നോമ്പുതുറക്ക് സംവിധാനം ഒരുക്കിയിട്ടുണ്ട്. പള്ളികൾക്കു പുറമെ ചില വ്യാപാരകേന്ദ്രങ്ങൾ കേന്ദ്രീകരിച്ചും ഇഫ്താർ സംഗമങ്ങൾ നടക്കുന്നുണ്ട്. പള്ളികളുമായി ബന്ധപ്പെട്ട വ്യക്തികൾക്കു പുറമെ സ്വകാര്യ സ്ഥാപനങ്ങളും സംഘടനകളും ഇഫ്താർ സംഗമങ്ങൾക്കുള്ള വിഭവങ്ങൾ സ്പോൺസർ ചെയ്യാൻ പതിവുപോലെ ഇപ്രാവശ്യവും മുന്നോട്ടുവന്നിട്ടുണ്ട്. മർകസ് കോംപ്ലക്സ് പള്ളിയിൽ ആയിരത്തിലധികം പേരാണ് നോമ്പുതുറക്കായി ഒരു ദിവസം എത്തുന്നത്. നഗരത്തിലെ മറ്റു പള്ളികളിലും ദിനേന നൂറു കണക്കിനാളുകളെത്തുന്നുണ്ട്. ഇഫ്താറിനു വേണ്ട ഒരുക്കങ്ങൾ തയാറാക്കാൻ വൈകുേന്നരങ്ങളിൽതന്നെ പള്ളികളുടെ സമീപങ്ങളിലുള്ള കച്ചവടക്കാരും യുവാക്കളും സജീവമായി രംഗത്തുണ്ടാകും. നോമ്പുതുറ വിഭവങ്ങൾ ഒരുക്കിയും അവ വിതരണം ചെയ്തതിനുംശേഷമേ ഇവർ പോകാറുള്ളൂ.
Show Full Article
TAGS:LOCAL NEWS 
Next Story