Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഷിബുവി​െൻറ...

ഷിബുവി​െൻറ ഹൃദയസ്പന്ദനത്തിന് ഇനിയും വേണം കൈത്താങ്ങ്

text_fields
bookmark_border
ഫറോക്ക്: കൃത്രിമ ഹൃദയവുമായി ജീവൻ നിലനിർത്തുന്ന ഷിബുവെന്ന യുവാവി​െൻറ ഹൃദയ സ്പന്ദനത്തിന് ഇനിയും വേണം സുമനസ്സുകളുടെ കൈത്താങ്ങ്. ബേപ്പൂർ ചീർപ്പാലം എടച്ചാൽ കൽകുന്നത്ത് ഷിബുവി​െൻറ(43) പ്രാർഥന ഇടിവെട്ടരുതെന്നാണ്. കാരണം, ശക്തമായ ഇടിമിന്നലിൽ ഷിബുവി​െൻറ ശരീരത്തിൽ ഘടിപ്പിച്ച പേസ്മേക്കറി​െൻറ (കൃത്രിമ ഹൃദയം) പ്രവർത്തനം താളം തെറ്റും. ഇതോടെ ശ്വാസതടസ്സവും മിടിപ്പും താളംതെറ്റി മരണത്തോട് മല്ലിടും. ഈ അവസ്ഥ ഒഴിവാകണമെങ്കിൽ രണ്ട് ലക്ഷത്തോളം രൂപ ചെലവഴിച്ച് അധികമായി ഒരു മെഷിൻ കൂടി ശരീരത്തിൽ ഘടിപ്പിക്കണം. ഈ ശസ്ത്രക്രിയക്ക് ജൂൺ ഏഴിന് തിരുവനന്തപുരം ശ്രീ ചിത്തിര മെഡിക്കൽ കോളജ് ആശുപത്രിയിൽ അഡ്മിറ്റാകേണ്ടതുണ്ട്. ഫാറൂഖ് കോളജ് മേലേ വാരത്ത് വാടകക്ക് താമസിക്കുന്ന ഷിബുവി​െൻറ കുടുംബം പണത്തിന് വഴി കാണാതെ അലയുകയാണ്. ഇക്കഴിഞ്ഞ ജനുവരിയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് മൂന്നര ലക്ഷം രൂപ ചെലവഴിച്ച് പേസ്മേക്കർ സ്ഥാപിക്കുകയായിരുന്നു. ഈ ഉപകരണത്തിന് ഇടിമിന്നൽ താങ്ങാനുള്ള കരുത്തില്ലാത്തതിനാലാണ് അധികമായി ഒരു മെഷിൻ കൂടി ശരീരത്തിൽ െവച്ചുപിടിപ്പിക്കുന്നത്. ഫറോക്കിലെ തുണിക്കടയിൽ ജോലി ചെയ്യുന്ന ഭാര്യ ബിന്ധു അവധിയെടുത്താണ് ഭർത്താവിനെ ശുശ്രൂഷിക്കുന്നത്. പ്ലസ് ടു പാസായ മകൻ തുടർ പഠനം നിർത്തിവെച്ച് വയറിങ് ജോലിക്ക് പോയാണ് ഈ കുടുംബത്തി​െൻറ ജീവിതം മുന്നോട്ടു പോകുന്നത്. ഇതിനകംതന്നെ ചികിത്സക്കും വീട് വാടകയുമായി ലക്ഷങ്ങൾ കടത്തിലാണ് ഈ കുടുംബം. രണ്ട് ലക്ഷം രൂപ അടിയന്തരമായി ലഭിച്ചാലേ ജൂൺ ഏഴിന് ശസ്ത്രക്രിയ നടക്കുകയുള്ളൂ. ഉദാരമതികളുടെ സഹായം തേടുകയാണ് ഈ നിർധന കുടുംബം. എസ്.ബി.ഐയുടെ ബേപ്പൂർ ശാഖയിൽ 20187883447 അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐ.എഫ്.എസ്.സി കോഡ് എൻ.ഒ 004923. ഫോൺ: 9605200438.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story