Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസര്‍ക്കാര്‍ പ്രത്യേക...

സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം ^പി.കെ. ഫിറോസ്

text_fields
bookmark_border
സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം -പി.കെ. ഫിറോസ് പേരാമ്പ്ര: നിപ വൈറസ് ബാധമൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ചികിത്സയില്‍ കഴിയുന്നവര്‍ക്കുമായി സര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. നിപ ബാധമൂലം മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ചശേഷം കടിയങ്ങാട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രദേശത്തെ വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ മനസ്സിലായത് ജനങ്ങള്‍ ആശങ്കയിലാണെന്നാണ്. ഇത് അകറ്റാനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാറും ആേരാഗ്യ വകുപ്പും സ്വീകരിക്കണമെന്നും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കും പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ കൂടുതൽ ഡോക്ടർമാരെയും ഫീൽഡ് സ്റ്റാഫിനെയും നിയമിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. ചങ്ങരോത്ത് പഞ്ചായത്ത് ഒാഫിസിൽ നടന്ന യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചൊവ്വാഴ്ച മുതൽ കൂടുതലായി അഞ്ച് ഡോക്ടർമാരുടെ സേവനം ഉറപ്പുവരുത്തും. ഫീൽഡ് സ്റ്റാഫ് വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും അതിനാൽ ഇവരുടെ ജോലിഭാരം കുറക്കാൻ കൂടുതൽ നിയമനം നടത്തുമെന്നും മന്ത്രി പറഞ്ഞു. പകർച്ചപ്പനി ബാധിതരെ ചികിത്സിക്കാൻ പ്രത്യേക സംവിധാനമൊരുക്കുമെന്നും മന്ത്രി പറഞ്ഞു. photo: KPBA 46 ചങ്ങരോത്ത് പഞ്ചായത്തിൽ നടന്ന യോഗം കഴിഞ്ഞ് മന്ത്രിമാരായ ശൈലജയും രാമകൃഷ്ണനും പുറത്തിറങ്ങുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story