Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅധ്യാപകരുടെ...

അധ്യാപകരുടെ സംഘയാത്രക്ക്​ രണ്ടര പതിറ്റാണ്ട്

text_fields
bookmark_border
മുക്കം: രാജ്യത്തി​െൻറ ചരിത്രവും സംസ്കാരവും നേരിട്ടറിഞ്ഞ് ക്ലാസ്മുറികളിൽ പകർന്നുനൽകുന്ന അധ്യാപകരുടെ സംഘയാത്രക്ക് കാൽനൂറ്റാണ്ട്. മുക്കം ഉപജില്ലയിലെ 14 അധ്യാപകരുടെ കൂട്ടായ്മയാണ് മധ്യവേനലവധിയിൽ യാത്ര നടത്തി രണ്ടര പതിറ്റാണ്ട് തികച്ചത്. 1994ൽ ചെറുവാടി ഗവ. യു.പി സ്കൂളിൽനിന്നു തുടങ്ങിവെച്ചതാണ് അധ്യാപക പഠനയാത്ര. സംഘാംഗങ്ങളിൽ പലരും മറ്റു സ്കൂളുകളിലേക്കു ചേക്കേറുകയും ചിലർ വിരമിക്കുകയും ചെയ്തെങ്കിലും ഓരോ മധ്യവേനലവധിയിലും പുതിയ യാത്രക്കായി അവർ ഒത്തുകൂടും. പൂവാറൻതോട് ഗവ. എൽ.പി സ്കൂൾ പ്രധാനാധ്യാപകൻ കെ. മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലാണ് യാത്രസംഘത്തി​െൻറ പുറപ്പാട്. ഓരോ ദൃശ്യാനുഭവങ്ങളും ചിത്രങ്ങളായും വിഡിയോകളായും പകർത്തി ക്ലാസ്റൂം പ്രവർത്തനങ്ങൾക്കു കൂടി ഉപയോഗപ്പെടുത്താനും ഇവർ പ്രത്യേകം ശ്രദ്ധിക്കുന്നു. കന്യാകുമാരി മുതൽ വടക്ക് ജമ്മു-കശ്മീർ വരെയും കിഴക്ക് അരുണാചൽപ്രദേശ് മുതൽ പടിഞ്ഞാറ് ഗുജറാത്ത് വരെയുമുള്ള മിക്ക സംസ്ഥാനങ്ങളും ഈ അധ്യാപക കൂട്ടായ്മ ഇതിനകം സന്ദർശിച്ചു കഴിഞ്ഞു. സ്ഥലം നിശ്ചയിച്ചു കഴിഞ്ഞാൽ നാലു മാസം മുമ്പേ ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യും. യാത്രച്ചെലവ് കുറക്കുന്നതിനും സുഖയാത്ര ഉറപ്പുവരുത്തുന്നതിനും ഈ യാത്രസംഘത്തിന് അവരുടേതായ ചില രീതികളുമുണ്ട്. രാത്രിസമയം ട്രെയിനിൽ യാത്രയും പകൽസമയം സന്ദർശന സ്ഥലത്ത് എത്തിച്ചേരുന്ന വിധവുമാണ് യാത്ര ഷെഡ്യൂൾ തയാറാക്കുക. സന്ദർശന സ്ഥലം നിശ്ചയിച്ചു കഴിഞ്ഞാൽ ഇൻറർനെറ്റിലെ വിവരങ്ങളും ടൂർ ഗൈഡുകളും ഉപയോഗപ്പെടുത്തി യാത്ര ഷെഡ്യൂൾ തയാറാക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story