Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഡെങ്കിപ്പനി...

ഡെങ്കിപ്പനി രോഗബാധിതർക്ക് ധനസഹായം നൽകണം

text_fields
bookmark_border
ഈങ്ങാപ്പുഴ: പുതുപ്പാടി ഗ്രാമപഞ്ചായത്തിലെ വള്ളിയാട്, കണ്ണപ്പൻകുണ്ട് പ്രദേശങ്ങളിൽ പടർന്നുപിടിക്കുന്ന ഡെങ്കിപ്പനിയെ തുടർന്ന് ചികിത്സയിൽകഴിയുന്ന രോഗികൾക്ക് താൽക്കാലിക ആശ്വാസമായി 5000 രൂപ ധനസഹായം നൽകണമെന്ന് അടിയന്തരമായി ചേർന്ന പുതുപ്പാടി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം ഐകകണ്ഠ്യേന പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 24ന് രാവിലെ 10ന് കൈതപ്പൊയിൽ ലിസ കോളജ് ഓഡിറ്റോറിയത്തിൽ ജനകീയ കൺവെൻഷൻ നടത്താനും തീരുമാനിച്ചു. പ്രസിഡൻറ് കുട്ടിയമ്മ മാണി അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ഇ. ജലീൽ പ്രമേയം അവതരിപ്പിച്ചു. മെംബർമാരായ പി.െക. ഷൈജൽ, ഷാഫി വളഞ്ഞപാറ, ആർ.എം. അബ്ദുൽ റസാഖ് എന്നിവർ സംസാരിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story