Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിപ വൈറസ്: ജില്ലയിൽ...

നിപ വൈറസ്: ജില്ലയിൽ ജാഗ്രത നിർദേശം

text_fields
bookmark_border
must.................................................................................................................. കൽപറ്റ: കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിൽ 'എൻസഫലൈറ്റിസ് വിത് മയോകാർഡൈറ്റിസ്' എന്ന രോഗത്തെ തുടർന്ന് മൂന്നുപേർ മരിച്ച സാഹചര്യത്തിൽ ജാഗ്രത പാലിക്കാൻ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. രോഗത്തിനു കാരണം നിപ വൈറസ് ബാധയാണെന്ന് സംശയിക്കുന്നു. പഴങ്ങള്‍ ഭക്ഷിക്കുന്ന വവ്വാലുകളില്‍നിന്നാണ് ഈ വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തുന്നുണ്ടെന്നും ഭീതിപടര്‍ത്തുന്ന സാഹചര്യം നിലവിലില്ലെന്നും മുന്‍കരുതല്‍ നടപടികള്‍ ഉറപ്പുവരുത്തണമെന്നും ജില്ല കലക്ടര്‍ എസ്. സുഹാസ് അറിയിച്ചു. വൈറസ് ബാധ ഒഴിവാക്കാൻ * പക്ഷിമൃഗാദികള്‍ കഴിച്ച് ബാക്കിവന്ന പഴങ്ങളും മറ്റും ഭക്ഷിക്കരുത്. * പനി, ചുമ, മയക്കം എന്നീ ലക്ഷണങ്ങളുള്ള രോഗികള്‍ എത്രയും വേഗം ചികിത്സ തേടണം. ദേശീയപാതക്കിരുവശവുമുള്ള തട്ടുകടകൾ പൊളിച്ചുനീക്കി വൈത്തിരി: റോഡിനിരുവശവും അനധികൃതമായി കെട്ടിയുണ്ടാക്കിയ തട്ടുകടകളും മറ്റും ദേശീയപാത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊളിച്ചുനീക്കി. എൻ.എച്ച് 766ൽ ദേശീയപാതക്കിരുവശവും അനധികൃതമായി കെട്ടിയുണ്ടാക്കിയതും വെച്ചുപിടിപ്പിച്ചതുമായ തട്ടുകടകൾ, ഉന്തുവണ്ടികൾ, പെട്ടിക്കടകൾ തുടങ്ങിയവയാണ് പൊളിച്ചുനീക്കിയത്. കുന്ദമംഗലം മുതൽ ചുണ്ടേൽ വരെയുള്ള ഒന്നാം ഘട്ടത്തി​െൻറ ഭാഗമായാണ് ലക്കിടി മുതൽ വൈത്തിരി വരെയുള്ള ഭാഗങ്ങളിലെ എല്ലാ അനധികൃത നിർമാണങ്ങളും നീക്കിയത്. പൊലീസി​െൻറ സഹായത്തോടെയുള്ള പൊളിച്ചുനീക്കലിൽ കാര്യമായ എതിർപ്പുണ്ടായില്ലെന്ന് എൻ.എച്ച് ഉദ്യോഗസ്ഥർ പറഞ്ഞു. ചുണ്ടേൽ വരെയുള്ള പൊളിച്ചുനീക്കൽ പൂർത്തീകരിച്ചാൽ അടുത്തമാസം ചുണ്ടേൽ മുതൽ മുത്തങ്ങ വരെയുള്ള മേഖലയിലായിരിക്കും രണ്ടാം ഘട്ടം പ്രവർത്തനം നടത്തുക. പൊളിച്ച കടകൾ വീണ്ടും സ്ഥാപിച്ചാൽ കേസെടുക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. തട്ടുകടകളുടെ ബാഹുല്യം തങ്ങളുടെ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ആരോപിച്ചിരുന്നു. തട്ടുകടകൾ ഉയർത്തുന്ന ആരോഗ്യവും ശുചിത്വപരവുമായ പ്രശ്നങ്ങൾക്കുനേരെ അധികൃതർ കണ്ണടക്കുകയാണെന്നും അസോസിയേഷൻ കുറ്റപ്പെടുത്തിയിരുന്നു. റോഡിനിരുവശവും അനധികൃത തട്ടുകടകളുണ്ടാക്കി വാടകക്ക് കച്ചവടം നടത്താൻ നൽകിയവരുമുണ്ട്. SUNWDL20 പെട്ടിക്കട ഗുഡ്സ് ഒാേട്ടാറിക്ഷയിൽ കൊണ്ടുപോകുന്നു SUNWDL21 അനധികൃത തട്ടുകടകൾ പൊളിച്ചുനീക്കുന്നു ------------------------ ഭക്ഷ്യസാധന വിതരണം വൈത്തിരി: നിരാശ്രയരും രോഗികളുമായ അമ്പതോളം പേർക്ക് ആശ്രയം ചാരിറ്റബ്ൾ ട്രസ്റ്റ് അരിയും പലവ്യഞ്ജന സാധനങ്ങളും വിതരണം ചെയ്‌തു. ജവഹർ ഗ്രന്ഥശാലയിൽ നടന്ന ചടങ്ങ് വൈത്തിരി പഞ്ചായത്ത് പ്രസിഡൻറ് വി. ഉഷാകുമാരി ഉദ്‌ഘാടനം ചെയ്‌തു. ട്രസ്റ്റ് രക്ഷാധികാരി ടി. നാസർ അധ്യക്ഷത വഹിച്ചു. സലിം മേമന, ഡോളി ജോസഫ്, ബഷീർ പൂക്കോടൻ, സി.വി. മാണി, സെയ്ത് തളിപ്പുഴ, എൻ.കെ. ബാബു, ഋഷികുമാർ, സി.പി. അഷ്‌റഫ് എന്നിവർ സംസാരിച്ചു. കെ.വി. ഫൈസൽ സ്വാഗതവും ഷാജി കുന്നത്ത് നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ ആദർശ് സതീശന് ചടങ്ങിൽ ഉപഹാരം നൽകി. ഇൻടെക് പദ്ധതിക്ക് ജില്ലയിൽ തുടക്കമായി * അപകടം സംഭവിച്ചാൽ വേഗത്തിൽ ചികിത്സാസൗകര്യമൊരുക്കും കൽപറ്റ: ഐ.എം.എ നെറ്റ്വർക് ഫോർ േട്രാമ ആൻഡ് എമർജൻസി കെയറിന് (ഇൻടെക്) ജില്ലയിൽ തുടക്കമായി. പരിപാടിയുടെ ഭാഗമായി പരിശീലന ക്ലാസും നടത്തി. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും കേരള പൊലീസും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. അപകടം സംഭവിച്ചാൽ വേഗത്തിൽ ചികിത്സാസൗകര്യമൊരുക്കുന്നതാണ് പദ്ധതി. അപകടത്തിൽപെടുന്നവരെ ഉടനടി ആശുപത്രിയിലെത്തിക്കാനും അത്യാധുനിക േട്രാമകെയർ നൽകാനും പദ്ധതിയിലൂടെ കഴിയും. കേരളത്തിലങ്ങോളമുള്ള ആംബുലൻസുകളെ ഒരുമിച്ച് ചേർത്തുള്ള ബൃഹത് പദ്ധതിയാണിത്. അപകടം നടന്നത് ശ്രദ്ധയിൽപെട്ടാൽ 9188100100 എന്ന നമ്പറിൽ ഫോണിൽ ബന്ധപ്പെടുക. തിരുവനന്തപുരം കേന്ദ്രമായുള്ളതാണ് ഈ നമ്പർ. സംഭവം നടന്ന സ്ഥലത്തി​െൻറ വിവരം ലഭിച്ചുകഴിഞ്ഞാൽ കേന്ദ്രീകൃത ശൃംഖലയിലൂടെ ഈ നമ്പറിൽനിന്ന് ടി.ആർ.ഐ ആപ് വഴി അപകടസ്ഥലത്തിനടുത്തുള്ള ആംബുലൻസ് ക്യാപ്റ്റന് ഈ സന്ദേശം കൈമാറും. അപകടത്തിൽപെട്ടവരെ എത്രയും വേഗം ആശുപത്രിയിലെത്തിക്കുന്നതിന് സാധിക്കും. പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് ആംബുലൻസ് ൈഡ്രവർമാർക്ക് പ്രത്യേക പരിശീലനവും നൽകി. കൽപറ്റ പൊലീസ് സ്റ്റേഷൻ മീറ്റിങ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ല ആർ.ടി.ഒ വി. സജിത് പദ്ധതി ഉദ്ഘാടനം ചെയ്തു. ഡോ. രാജേഷ്കുമാർ പദ്ധതി വിശദീകരിച്ചു. ഐ.എം.എ മുൻ ദേശീയ വൈസ് പ്രസിഡൻറ് ഡോ. എം. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി സജീവ്, ഡോക്ടർമാരായ എം.പി. രാജശേഖരൻ, വി.ജെ. സെബാസ്റ്റ്യൻ, വി.പി. ഉസ്മാൻ എന്നിവർ സംസാരിച്ചു. എം.പി. കൃഷ്ണകുമാർ ൈഡ്രവർമാർക്ക് പരിശീലനം നൽകി. ഡോ. ഭാർഗവൻ സ്വാഗതവും ഡോ. അബൂബക്കർ ഷീഹാൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story