Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅനധികൃത ഷെഡ്...

അനധികൃത ഷെഡ് പൊളിക്കാനുള്ള പി.ഡബ്ല്യു.ഡിയുടെ ശ്രമം തടഞ്ഞു

text_fields
bookmark_border
പേരാമ്പ്ര: ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചെമ്പ്ര മുകളിൽ പാതയോരത്തെ അനധികൃത ഷെഡ് പൊളിച്ചുനീക്കാനുള്ള പേരാമ്പ്ര പി.ഡബ്ല്യു.ഡി അധികൃതരുടെ നീക്കം പ്രദേശത്തുകാരനായ വ്യക്തി തടഞ്ഞു. ഒരു സ്വകാര്യവ്യക്തിയുടെ സ്ഥലത്തി​െൻറ മതിലിനോടു ചേർന്നാണ് ഷെഡ്. ഇതുകാരണം മതിലി​െൻറ പണി തീർക്കാനാവാത്ത സ്ഥിതിയുണ്ടായി. അധികൃതർക്കു പരാതി നൽകിയെങ്കിലും നടപടിയുണ്ടാകാത്ത സാഹചര്യത്തിൽ കൊയിലാണ്ടി താലൂക്ക് വികസന സമിതിക്കു പരാതി നൽകുകയായിരുന്നു. പേരാമ്പ്ര വില്ലേജ് അധികൃതർ ഉൾെപ്പടെ നാലോളം സർക്കാർ ഏജൻസിയുടെ റിപ്പോർട്ട് സമിതി ആരായുകയുണ്ടായി. ഇവർ രേഖാമൂലം സമിതിക്ക് അന്വേഷണ റിപ്പോർട്ടു നൽകി. സാമൂഹികവിരുദ്ധ ശല്യം ഷെഡ് കേന്ദ്രീകരിച്ചു നടക്കുന്നുണ്ടെന്നും മതിലുടമയുടെ കോമ്പൗണ്ടിലേക്കു മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞതായി കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ഏപ്രിൽ മാസത്തിൽ നടന്ന താലൂക്ക് വികസന സമിതി ഷെഡ് പൊളിക്കണമെന്ന തീരുമാനം കൈക്കൊണ്ടു. തഹസിൽദാർ ഇക്കാര്യം പേരാമ്പ്ര പൊതുമരാമത്ത് അസി. എൻജിനീയറെ അറിയിച്ചു. ഇവർ പൊളിക്കണമെന്ന അറിയിപ്പ് നാട്ടുകാർക്കായി ഷെഡിൽ സ്ഥാപിച്ചു. നിശ്ചിത സമയത്ത് ആരും പൊളിക്കാനെത്താത്ത സാഹചര്യത്തിലാണ് പി.ഡബ്ല്യൂ.ഡി നേരിട്ടു രംഗത്തെത്തിയത്. പൊളിക്കാനുള്ള ശ്രമം തടഞ്ഞത് അടുത്തമാസം നടക്കുന്ന താലൂക്ക് വികസന സമിതിയിൽ റിപ്പോർട്ട് ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story