Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഖുര്‍ആന്‍ വിജ്ഞാന...

ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ജൂണ്‍ മൂന്നിന്

text_fields
bookmark_border
കോഴിക്കോട്: വിസ്ഡം ഇസ്ലാമിക് സ്റ്റുഡൻറ്സ് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തില്‍ 22ാമത് രാവിലെ 8.30 മുതല്‍ 10 വരെ നടക്കും. 'വിശുദ്ധ ഖുര്‍ആന്‍ മാനവര്‍ക്ക് മാർഗദീപം' എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന റമദാന്‍ കാമ്പയിനി​െൻറ ഭാഗമായാണിത്. വിദേശങ്ങളിൽ ജൂൺ ഒന്നിനാണ് പരീക്ഷയെന്ന് കണ്‍ട്രോളര്‍ ജംഷീര്‍ ഫറോക്ക് അറിയിച്ചു. അമാനി മൗലവിയുടെ ഖുർആൻ തഫ്‌സീറിലെ 29ാമത് ജുസുഅ് ആസ്പദമാക്കി ഒബ്ജക്ടിവ് മാതൃകയിലുള്ള പരീക്ഷയിൽ പ്രായഭേദെമന്യേ ആര്‍ക്കും പെങ്കടുക്കാം. പ്രാഥമിക പരീക്ഷയില്‍ 80 ശതമാനവും അതിനു മുകളിലും കരസ്ഥമാക്കുന്നവര്‍ക്ക് ജില്ലതലങ്ങളില്‍ നടക്കുന്ന ഫൈനല്‍ പരീക്ഷയില്‍ പങ്കെടുക്കാം. ജൂണ്‍ മൂന്നിന് നടക്കുന്ന പരീക്ഷ ഒബ്ജക്ടിവ് മാതൃകയിലും തുടര്‍ന്ന് ഫൈനല്‍ ഡിസ്‌ക്രിപ്റ്റീവ് രൂപത്തിലുമായിരിക്കും. 30 രൂപയാണ് അപേക്ഷ ഫീസ്. വിജയികള്‍ക്ക് ഇസ്ലാമിക ഗ്രന്ഥങ്ങള്‍ അടങ്ങിയ കിറ്റും കാഷ് പ്രൈസും. അപേക്ഷ ഫോറം, സിലബസ്, കഴിഞ്ഞ തവണത്തെ ചോദ്യപേപ്പറുകള്‍ എന്നിവ msmkerala.co.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും: 8078209612.
Show Full Article
TAGS:LOCAL NEWS 
Next Story