Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവിജയികളെ പഞ്ചായത്ത്...

വിജയികളെ പഞ്ചായത്ത് അനുമോദിക്കുന്നു

text_fields
bookmark_border
നരിക്കുനി: ഉന്നത വിജയം കൈവരിച്ച കുട്ടികളെ അനുമോദിക്കുന്നതിനായി നരിക്കുനി ഗ്രാമ പഞ്ചായത്തിലെ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് എ.പ്ലസ്് കിട്ടിയ കുട്ടികൾ അവരുടെ മാർക്ക്്് ലിസ്റ്റും ബയോഡാറ്റയും ഫോട്ടോയും സഹിതം തിങ്കളാഴ്ചക്ക്് മുമ്പായി നരിക്കുനി ഗ്രാമ പഞ്ചായത്ത് ഓഫിസിൽ ഏൽപിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. അന്യ സംസ്ഥാന തൊഴിലാളികൾ സ്ഥലം വിട്ടു; നിർമാണ മേഖലയിൽ സ്തംഭനം നരിക്കുനി: റമദാനും കൊയ്ത്തുകാലവും പശ്ചിമ ബംഗാളിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും ഒന്നിച്ചെത്തിയതോടെ ബംഗാളിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള തൊഴിലാളികൾ കൂട്ടത്തോടെ തിരിച്ചുപോയത് നിർമാണമേഖലയെ സ്തംഭനത്തിലാക്കി. കോൺക്രീറ്റ് പ്രവൃത്തികൾ മിക്കവാറും നിലച്ച മട്ടാണ്. കോൺക്രീറ്റ് മിക്സറും തൊഴിലാളികളെയും ഒന്നിച്ച് കരാർ അടിസ്ഥാനത്തിൽ നൽകിയിരുന്ന ഏജൻസികൾ തൊഴിലാളിക്ഷാമം കാരണം കോൺക്രീറ്റ് പണി ഏറ്റെടുക്കുന്നില്ല. കൃഷിപ്പണി, കരിങ്കൽ പണി, കെട്ടിടങ്ങളുടെ പടവ്, തേപ്പ് തുടങ്ങിയവയെല്ലാം ഇപ്പോൾ നിർവഹിക്കുന്നത് അന്യ സംസ്ഥാന തൊഴിലാളികളാണ്. ഇവർ കൂട്ടത്തോടെ നാടുവിട്ടതാണ് ഈ മേഖലക്ക്് ഇരുട്ടടിയായത്. തൊഴിലാളികളെ കിട്ടാത്തതുമൂലം അത്യാവശ്യ പണികൾ പോലും തീർത്തുകൊടുക്കാൻ പറ്റാത്ത അവസ്ഥയിലാണെന്നാണ് കോൺട്രാക്ടർമാർ പറയുന്നത്. ഇങ്ങനെ പോയാൽ പെരുന്നാളിന് ശേഷം മാത്രമേ ഈ മേഖല സജീവമാവുകയുള്ളൂ.
Show Full Article
TAGS:LOCAL NEWS 
Next Story