Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓമശ്ശേരി പഞ്ചായത്ത്‌...

ഓമശ്ശേരി പഞ്ചായത്ത്‌ എസ്‌.വൈ.എസ്‌ പ്രതിഭ സംഗമം

text_fields
bookmark_border
ഓമശ്ശേരി: പഞ്ചായത്ത് എസ്‌.വൈ.എസ്‌ കമ്മിറ്റി വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ പങ്കെടുപ്പിച്ച്‌ പ്രതിഭ സംഗമം സംഘടിപ്പിച്ചു. ഓമശ്ശേരി ഇസ്സത്തുൽ ഇസ്‌ലാം മദ്‌റസയിൽ നടന്ന പരിപാടി മുൻ എം.എൽ.എ വി.എം ഉമർ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കുള്ള ഉപഹാരസമർപ്പണവും അദ്ദേഹം നിർവഹിച്ചു. പ്രസിഡൻറ് അബു മൗലവി അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. എൻ. അബ്ദുല്ല മുസ്ലിയാർ പ്രാർഥന നടത്തി. സംസ്ഥാന സെക്രട്ടറി നാസിർ ഫൈസി കൂടത്തായ് മുഖ്യപ്രഭാഷണം നടത്തി. എൻ. മുഹമ്മദ് ഫൈസി, യൂനുസ് അമ്പലക്കണ്ടി, യു.കെ. ഹുസൈൻ, നുറുദ്ദീൻ ഫൈസി മുണ്ടുപാറ, ഹാരിസ് ഹൈഥമി, മുനീർ കൂടത്തായ്‌, യു. ഹുസൈൻ, മജീദ് ഹാജി കണിയാർകണ്ടം, കെ.ടി. മുഹമ്മദ്, മുഹമ്മദ് ഫൈസി മങ്ങാട് തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഉമർ ഫൈസി മങ്ങാട്‌ സ്വാഗതവും അസീസ് ഓമശ്ശേരി നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story