Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2018 5:15 AM GMT Updated On
date_range 18 May 2018 5:15 AM GMTസർക്കാർ ഓഫിസുകൾ ജനസൗഹൃദമാക്കാൻ ജീവനക്കാർ ശ്രമിക്കണം -മന്ത്രി ചന്ദ്രശേഖരൻ
text_fieldsbookmark_border
പന്തീരാങ്കാവ്: സർക്കാർ സ്ഥാപനങ്ങൾ പരാതികൾ ഉയരാത്ത ജനസൗഹൃദ ഓഫിസുകളാക്കാൻ ജീവനക്കാർ ശ്രമിക്കണമെന്ന് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. പന്തീരാങ്കാവ്, ഒളവണ്ണ വില്ലേജ് ഓഫിസുകളുടെ പുതുതായി നിർമിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സ്മാർട്ട് വില്ലേജ് ഓഫിസുകളാക്കുന്നതിെൻറ ഭാഗമായി 50 പുതിയ കെട്ടിടങ്ങൾ വില്ലേജ് ഓഫിസുകൾക്കായി നിർമിക്കുകയാണ്. ജില്ലയിൽ മൂന്നു കോടിയിലധികം രൂപ ഇതിനായി വകയിരുത്തി. എല്ലാ വില്ലേജ് ഓഫിസുകളിലും കുടിവെളള സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് ഉദ്യോഗസ്ഥർ പൊതുജനങ്ങളുടെ പങ്കാളിത്തം തേടണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പി.ടി.എ.റഹീം എം.എൽ.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എൻ.മനോജ് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.തങ്കമണി, മനോജ് പാലാതൊടി, വിനീഷ്, വി.ശ്രീജ, പി.ഷാജി വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു. ജില്ല കലക്ടർ യു.വി.ജോസ് സ്വാഗതവും കെ.ടി.സുബ്രഹ്മണ്യൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story